Latest News

രമേഷ് തിലക്, നിശാന്ത് സാഗര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'മാസ്‌ക്വറേഡ് '; മലയാളം വെബ് സീരീസ് എം.എക്‌സ് പ്ലയെറില്‍ റിലീസ്സായി

Malayalilife
 രമേഷ് തിലക്, നിശാന്ത് സാഗര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'മാസ്‌ക്വറേഡ് '; മലയാളം വെബ് സീരീസ് എം.എക്‌സ് പ്ലയെറില്‍ റിലീസ്സായി

പ്രമുഖ താരങ്ങളായ രമേഷ് തിലക്, നിശാന്ത് സാഗര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഏഥന്‍ഫ്‌ലിക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തോമസ് റെനി ജോര്‍ജ് നിര്‍മ്മിച്ച് സജിന്‍ കെ സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'മാസ്‌ക്വറേഡ് ' എന്ന വെബ് സീരീസ് എം.എക്സ് പ്ലയെറില്‍ റിലീസ്സായി. മലയാളത്തിന് പുറമേ അഞ്ച് എപ്പിസോഡുകളിലായി 'ബെനക്കാബ്' എന്ന പേരില്‍ ഹിന്ദിയിലും, തെലുങ്കിലും തമിഴിലും മൊഴിമാറ്റം ചെയ്തിട്ടുമുണ്ട്. അജയ് ബാലചന്ദ്രനും, ശരത് ജിനരാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മര്‍ഡര്‍ മിസ്റ്ററി ഗണത്തിലുള്ള വെബ് സീരീസിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. 

ഒരുപാട് വ്യത്യസ്തമായ കഥാഗതിയും ടൈം ലൂപ്പുകളും ഉപയോഗിച്ചിട്ടുള്ള സീരീസില്‍ വേഷമിടുന്നത് രമേഷ് തിലക്, നിശാന്ത് സാഗര്‍, ആഗ്‌നസ് ജീസ, അലസാന്ദ്ര ജോണ്‍സണ്‍, നമൃത രാജേഷ്, ശ്യാം മോഹന്‍, അലീന ട്രീസ ജോര്‍ജ്ജ്, അനിരുദ്ധ് പവിത്രന്‍ എന്നിവരാണ്. ക്യാമറ: ഹരികൃഷ്ണന്‍ ലോഹിതദാസ്, എഡിറ്റര്‍: ഫിന്‍ ജോര്‍ജ്, ആര്‍ട്ട്: രാഹുല്‍ മുരളി, വസ്ത്രലങ്കാരം: സോബിന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജിതിഷ് പി ലാസര്‍, പ്രൊജക്റ്റ് ഡിസൈനര്‍: രാഗേന്ദ് രവീന്ദ്രന്‍,  വി.എഫ്.എക്‌സ്: നിതിന്‍ റാം നടുവത്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍: റിജോ മറിയം ജോസ്, അസിസ്റ്റന്റ് ഡയറക്ടര്‍: ഷിഖില്‍ കെ ബാലന്‍, രാഹുല്‍ രാധാകൃഷ്ണ, കാവ്യ രാജ്, മേക്കപ്പ്: ശാലി മോള്‍, സൗണ്ട് ഡിസൈന്‍: രാജേഷ് പി എം, പ്രൊഡക്ഷന്‍ മാനേജര്‍: കിരണ്‍ കാന്ത്, ആര്‍ട്ട് അസിസ്റ്റന്റ്‌സ്: അഭിലാഷ് അശോകന്‍, കിരണന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.


 

webserious in malayalam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES