കൊറോണ വൈറസ് ബാധയിൽ വ്യവസായം എല്ലാം അടച്ചുപൂട്ടേണ്ട സാഹചര്യം ; മക്കള്‍സെല്‍വന്‍ 10 ലക്ഷം രൂപ ഫെഫ്സി യൂണിയന് സംഭാവന ചെയ്തു

Malayalilife
topbanner
കൊറോണ വൈറസ് ബാധയിൽ  വ്യവസായം എല്ലാം അടച്ചുപൂട്ടേണ്ട സാഹചര്യം ; മക്കള്‍സെല്‍വന്‍ 10 ലക്ഷം രൂപ ഫെഫ്സി യൂണിയന് സംഭാവന ചെയ്തു

ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ  വൈറസിന്‍റെ  വ്യാപനം തടയുന്നതിനായി ആളുകള്‍ വീടിനകത്ത് തന്നെ തുടരാന്‍ സർക്കാർ നിർദ്ദേശം നടപ്പാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജങ്ങൾക്ക് ഉള്ള വരുമാനം മാർഗ്ഗങ്ങൾ നിശ്ചലമായിരിക്കുകയാണ്. വൻകിട  വ്യവസായം എല്ലാം അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായതിനാൽ വരുമാനമില്ലാതെ തങ്ങള്‍ കുഴപ്പത്തിലാണെന്ന് സിനിമാ ടെക്‌നീഷ്യന്‍സ് യൂണിയന്‍ അംഗങ്ങള്‍ കത്ത് നൽകുകയും ചെയ്തിരുന്നു. 

ഇതിന്റെ പശ്ചാത്തലത്തിൽ  10 ലക്ഷം രൂപ തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി  ഫെഫ്സി യൂണിയന് സംഭാവന നൽകിയിരിക്കുകയാണ്.  നേരത്തെ പത്ത് ലക്ഷം രൂപ  ശിവകുമാര്‍ കുടുംബവും, ശിവകര്‍ത്തികേയനും നൽകിയിരുന്നു.മുഖ്യമത്രിയുടെ ദുരിധാശ്വാസ നിധിയിലേക്ക് മുന്നേ പ്രളയം ഉണ്ടായ സാഹചര്യത്തിൽ  മക്കള്‍ സെല്‍വന്‍ 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. താരത്തിന്റെ ഇനി പുറത്ത് ഇറങ്ങാനിരിക്കുന്ന ചിത്രം വിജയ് ചിത്രം മാസ്റ്റര്‍ ആണ്.

ചിത്രത്തിൽ വില്ലനായിട്ടാണ് താരം വേഷമിടുന്നത് . ആദായ നികുതി വകുപ്പ് നടന്‍ വിജയ്‌യുടെ വസതിയില്‍ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഇടയിൽ ഉണ്ടായ ധാരാളം വ്യാജപ്രചരണങ്ങള്‍ക്ക് എതിരെയും നടന്‍ വിജയ് സേതുപതി രംഗത്ത് എത്തുകയും ചെയ്‌തിരുന്നു.


 
 

Read more topics: # vijay sethupathi donates 10 lakhs
vijay sethupathi donates 10 lakhs

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES