ജീവിതത്തിലെ ആദ്യത്തെ മദേഴ്‌സ് ഡെ ആഘോഷിക്കുന്ന സന്തോഷത്തിലാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നത്. രണ്ട് ആണ്‍കുട്ടികളാണ് ഇരുവര്‍ക്കും ഉണ്ടായിരിക്കുന്നത്. സ?റോ?ഗസി വഴിയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്
എന്നാല്‍ കുട്ടികളുടെ ചിത്രങ്ങള്‍ ഇരുവരും ആരാധകരെ കാണിച്ചിരുന്നില്ല. ഇപ്പോഴിത കുട്ടികളുടെ മുഖം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് നയന്‍സും വിഘ്നേഷും. മാതൃ ദിനത്തില്‍ നയന്‍താരയ്ക്ക് ആശംസകള്‍ നേര്‍ന്ന് എഴുതിയ കുറിപ്പിലാണ് കുട്ടികളുടെ ചിത്രങ്ങള്‍ വിഘ്നേഷ് പങ്കുവയ്ക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് മാതൃദിനാശംസകള്‍ എന്നായിരുന്നു നയന്‍താരയുടെയും മക്കളുടെയും ചിത്രങ്ങള്‍ പങ്കുവച്ച് വിഘ്നേഷ് ശിവന്‍ കുറിച്ചത്. ''പ്രിയപ്പെട്ട നയന്‍... ഒരു അമ്മയെന്ന നിലയില്‍ പത്തില്‍ പത്താണ് നിനക്ക്. നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്റെ തങ്കമേ... നിന്റെ ആദ്യ മാതൃദിനം. ഞങ്ങള്‍ക്ക് ഒരു സ്വപ്ന സാക്ഷാത്കാരം.''വിഘ്നേഷ് കുറിച്ചു.
ഏറ്റവും നല്ല അനുഗൃഹീതരായ കുഞ്ഞുങ്ങളെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചതിന് ദൈവത്തിനും ഈ ലോകത്തിലെ എല്ലാ നന്മകള്‍ക്കും നന്ദിയെന്നും വിഘ്നേഷ് പറയുന്നു. മക്കളുടെ മുഖവും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ അറിയിക്കുന്നത്. പ്രിയതാരങ്ങളുടെ കുട്ടികളുടെ ചിത്രങ്ങള്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍.
ഉയിര്‍, ഉലകം എന്നാണ് പൊന്നോമനകളുടെ ഓമനപ്പേര്. ഉയിരിന്റെ യഥാര്‍ഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്.
അതേസമയം ഷാറുഖ് ഖാന്‍ നായകനാകുന്ന ജവാന്‍ ആണ് നയന്‍താരയുടെ പുതിയ റിലീസ്. ലേഡി സൂപ്പര്‍സ്റ്റാറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍.