Latest News

 കസ്തൂരി, കസ്തൂരി...; ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമാകുന്ന വിത്തിന്‍ സെക്കന്റ്‌സ് 'വീഡിയോ ഗാനം പുറത്ത്

Malayalilife
  കസ്തൂരി, കസ്തൂരി...; ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമാകുന്ന വിത്തിന്‍ സെക്കന്റ്‌സ് 'വീഡിയോ ഗാനം പുറത്ത്

ന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന 'വിത്തിന്‍ സെക്കന്റ്‌സ്'എന്ന ചിത്രത്തിന്റെ വീഡിയോ ഗാനംറിലീസായി.അനില്‍ പനച്ചൂരാന്‍ എഴുതി രഞ്ജിന്‍ രാജ് സംഗീതം പകരുന്ന് എം ജി ശ്രീകുമാര്‍,രഞ്ജിന്‍ രാജ് എന്നിവര്‍ ആലപിച്ച ' കസ്തൂരി, കസ്തൂരി...എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

മെയ് പന്ത്രണ്ടിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ സുധീര്‍ കരമന,സിദ്ദിഖ്, അലന്‍സിയാര്‍, സന്തോഷ് കീഴാറ്റൂര്‍,തലൈവാസല്‍ വിജയ്, സുനില്‍ സുഖദ,സെബിന്‍ സാബു, ബാജിയോ ജോര്‍ജ്ജ്, സാന്റിനോ മോഹന്‍, ജെ പി മണക്കാട്, നാരായണന്‍കുട്ടി, ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍,ജയന്‍,ദീപു, മുരുകേശന്‍,ശംഭൂ,മാസ്റ്റര്‍ അര്‍ജുന്‍ സംഗീത്, മാസ്റ്റര്‍ സഞ്ജയ്, മാസ്റ്റര്‍ അര്‍ജുന്‍ അനില്‍,സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്ക്വാഡ്, സീമ ജി നായര്‍, അനീഷ തുടങ്ങിയവരാണ്  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനില്‍ പനച്ചുരാന്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.ബോള്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സംഗീത ധര്‍മ്മരാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍- അയൂബ് ഖാന്‍, കലാസംവിധാനം- നാഥന്‍ മണ്ണൂര്‍, മേയ്ക്കപ്പ്- ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ.പി. മണക്കാട്,കോസ്റ്റ്യൂം ഡിസൈനര്‍-കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ്, വിഷ്ണു. സൗണ്ട് ഡിസൈന്‍- ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍- ഡോക്ടര്‍ അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, സ്റ്റില്‍സ്- ജയപ്രകാശ് ആതളൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാന്‍, ജയരാജ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-രാജന്‍ മണക്കാട്,ഷാജി കൊല്ലം.ഡിസൈന്‍- റോസ്‌മേരി ലില്ലു. കൊല്ലം,പുനലൂര്‍, കുളത്തുപ്പുഴ, ആര്യങ്കാവ്, തെന്മല,ചണ്ണപെട്ട എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് 'വിത്തിന്‍ സെക്കന്റ്‌സ്''.
പി ആര്‍ ഒ-എ എസ് ദിനേശ്.

video song within seconds

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES