Latest News

 ഇന്നത്തെ നായികമാരില്‍ തലയണമന്ത്രത്തിലെ കാഞ്ചനയാകാന്‍ അനുയോജ്യ അനുശ്രീ തന്നെ; കാരണം പറഞ്ഞ് ഉര്‍വ്വശി

Malayalilife
topbanner
 ഇന്നത്തെ നായികമാരില്‍ തലയണമന്ത്രത്തിലെ കാഞ്ചനയാകാന്‍ അനുയോജ്യ അനുശ്രീ തന്നെ; കാരണം പറഞ്ഞ് ഉര്‍വ്വശി

രു യഥാര്‍ത്ഥ അഭിനേതാവ് എന്നാല്‍ വീഞ്ഞു പോലെയാണെന്നാണ് ഇന്ന് പ്രേക്ഷകര്‍ ഒന്നടങ്കടം പറയുന്നത്. ഈ പറയുന്നത് നടി ഉര്‍വ്വശിയെക്കുറിച്ചാണ്. താരം അഭിനയിച്ച മൂന്ന് സിനിമകളാണ് ഇന്ന് ഗംഭീര അഭിപ്രായം നേടി മുന്നേറുന്നത്. ഏതു തരം കഥാപാത്രവും അനായേസേന ചെയ്യുന്ന ആളാണ് ഉര്‍വ്വശി. താരത്തിന്റ തലയണമന്ത്രം എന്ന ചിത്രം ഏറെ കയ്യിടി നേടിയിരുന്നു. സിനിമയുടെ തിരക്കഥ എഴുതിയ ശ്രീനിവാസന്‍ ആയിരുന്നു കഥയിലെ നായകന്‍. കൂടാതെ അക്കാലത്തെ വിജയ ചിത്രങ്ങളില്‍ ഇടം നേടുകയും ചെയ്തിരുന്നു ഈ ഹാസ്യ ചിത്രം.

ഉര്‍വശിയുടെ ഈ കഥാപാത്രം ഇന്നും ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇന്നത്തെ കാലത്താണ് ആ സിനിമ ഒരുങ്ങുന്നതെങ്കില്‍ ആരായിരിക്കും കാഞ്ചനയാകാന്‍ യോജിച്ചത് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പ്രിയതാരം ഉര്‍വശി.
ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.കാഞ്ചനയെ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരുപാട് കുട്ടികള്‍ പുതിയ കാലത്തുണ്ട്. ഇപ്പോഴത്തെ കുട്ടികളുടെ പടങ്ങളൊക്കെ ഞാന്‍ കാണുന്നുണ്ട്. എന്നാലും ആ കഥാപാത്രത്തിന് ഏറ്റവും യോജിക്കുക അനുശ്രീയാവും എന്നു തോന്നുന്നു. ആ കുട്ടിയ്ക്ക് അതിനു വേണ്ടി പ്രത്യേകിച്ച്? എക്‌സ്പ്രഷന്‍ ഒന്നും കൊടുക്കേണ്ടി വരില്ലെന്നു തോന്നുന്നു. 'ഡയമണ്ട് നെക്ലേസ്' ഒക്കെ കണ്ടതിനു ശേഷം തോന്നിയതാണ്- ഉര്‍വശി പറയുന്നു.

അതുവരെ ഉണ്ടായിരുന്ന നായിക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ഉര്‍വശി തലയണമന്ത്രത്തില്‍ കാഞ്ചനയായി എത്തിയത്. ശ്രീനിവാസന്റെ കഥാപാത്രമായ സുകുവിന്റ ഭാര്യ കഥാപാത്രമാണ് കാഞ്ചന. മലയാള സിനിമയില്‍ സെയ്ഫ് സോണില്‍ നായികയായി തിളങ്ങി നില്‍ക്കുമ്‌ബോഴാണ് അല്‍പം നെഗറ്റീവ് ടച്ചുള്ള കഞ്ചനയെ ഉര്‍വശി തിരഞ്ഞെടുക്കുന്നത്. അതിന് മുന്‍പും സത്യന്‍ അന്തിക്കാട് ചിത്രമായ പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലും നെഗറ്റീന് ഷെയ്ഡ് കഥാപാത്രത്ത പരീക്ഷിച്ചിരുന്നു. ആ സിനിമ ചെയ്യുമ്‌ബോള്‍ പലരും തന്നെ നോക്കിയുമൊക്കെ സിനിമ ചെയ്യണമെന്ന് ഉപദേശിച്ചിരുന്നുവെന്നും നടി അഭിമുഖത്തില്‍ പറയുന്നു. കുട്ടിക്കാലം മുതലെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ് ചലഞ്ച് എന്നായിരുന്നു ഉര്‍വശി പറയുന്നു.

urvashi bout thalayanamanthram movie kanchana

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES