മലയാളത്തിന്റെ പ്രിയ നടന്‍ റോഷന്‍ മാത്യു വീണ്ടും ബോളിവുഡിന്റ ഭാ?ഗമാകുന്നു. ജാന്‍വി കപൂര്‍ നായികയാകുന്ന 'ഉലജ്' എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ വീണ്ടുമെത്തുന്നത്. നായക പ്രാധാന്യമുള്ള കഥാപാത്രമാകും നടന്‍ കൈകാര്യം ചെയ്യുക.
റോഷനൊപ്പം ഗുല്‍ഷന്‍ ദേവയ്യയും പ്രധാന താരമാകും. സുധാന്‍ഷു സാരിയയാണ് ഉലജിന്റെ സംവിധായകന്‍. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ്മ തുടങ്ങിയവര്‍ പ്രധാന താരങ്ങളായെത്തി പ്രേക്ഷക ശ്ര?ദ്ധനേടിയ 'ഡാര്‍ലിങ്' ആണ് റോഷന്റെ ആദ്യ ബോളിവുഡ് ചിത്രം. സിനിമയിലെ സുല്‍ഫി എന്ന നടന്റെ കഥാപാത്രം പ്രേക്ഷക പ്രീതി നേടിയിരുന്നു.
ഐ.എഫ്.എസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ജാന്‍വിക്ക് . ഈ മാസം ചിത്രീകരണം ആരംഭിക്കും. രാജേഷ് ടൈലങ്, സച്ചിന്‍ ഖഡേക്കര്‍, ജിതേന്ദ്ര ജോഷി എന്നിവരാണ് മറ്റ് താരങ്ങള്‍. ചോക്ക്ഡ് എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബോളിവുഡില്‍ എത്തുന്നത്. ആലിയ ഭട്ട് ചിത്രം ഡാര്‍ലിംഗ്‌സിലൂടെ കൂടുതല്‍ ശ്രദ്ധേയനായി. റോഷന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഉലാജ്.
'ഉലജിന്റെ തിരക്കഥ തുടക്കം തന്നെ എന്നെ ആകര്‍ഷിപ്പിച്ചിരുന്നു. കാരണം ഒരു അഭിനേതാവെന്ന നിലയില്‍, എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കുന്ന തിരക്കഥകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസസിലെ പ്രശസ്തമായ സംഭവത്തെ അടിസ്ഥനാമാക്കിയാണ് കഥ. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, എന്റെ കഥാപാത്രത്തിനും കഥയ്ക്കും നിരവധി ലയറുകളുണ്ട്. അത് ഒരേ സമയം വെല്ലുവിളിയും ആവേശകരവുമാണ്,' ജാന്‍വി കപൂര്‍ പറഞ്ഞു.