Latest News

മുത്തശിയുടെ സഹോദരിക്ക് ഉണ്ടായിരുന്ന മത്സ്യ കമ്പനിയില്‍ ആയിരുന്നു ആദ്യത്തെ ജോലി; ആദ്യ ശമ്പളം ലഡു വാങ്ങാന്‍ മാത്രമേ തികഞ്ഞിരുന്നൊള്ളൂ;  ട്വിങ്കില്‍ ഖന്ന പങ്ക് വച്ചത്

Malayalilife
 മുത്തശിയുടെ സഹോദരിക്ക് ഉണ്ടായിരുന്ന മത്സ്യ കമ്പനിയില്‍ ആയിരുന്നു ആദ്യത്തെ ജോലി; ആദ്യ ശമ്പളം ലഡു വാങ്ങാന്‍ മാത്രമേ തികഞ്ഞിരുന്നൊള്ളൂ;  ട്വിങ്കില്‍ ഖന്ന പങ്ക് വച്ചത്

ചലച്ചിത്രദമ്പതികളായ രാജേഷ് ഖന്ന, ഡിംപിള്‍ കപാഡിയ എന്നിവരുടെ മകളായി എത്തിയ താരമാണ് ടിങ്ക്വിള്‍ ഖന്ന. നടിയിപ്പോള്‍ തന്റെ ആദ്യ ജോലിയെക്കുറിച്ച് പങ്ക് വച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്.തന്റെ ആദ്യ ജോലിയെക്കുറിച്ച് സംസാരിക്കുകയാണ്  എഴുത്തുകാരി കൂടിയായ ട്വിങ്കിള്‍ ഖന്ന. ബോളിവുഡ് ഗ്ലാമര്‍ ലോകത്തുനിന്നും തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നു തന്റെ ആദ്യ ജോലി എന്നായിരുന്നു ട്വിങ്കിള്‍ പറഞ്ഞത്. 

എന്റെ ആദ്യ ജോലി മത്സ്യവും കൊഞ്ചുമൊക്കെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു. എന്റെ മുത്തശ്ശിയുടെ സഹോദരിക്ക് ഒരു മത്സ്യ കമ്പനി ഉണ്ടായിരുന്നു. അവിടെയായിരുന്നു എന്റെ ആദ്യത്തെ ജോലി. ഇത് ഞാന്‍ ആരോടെങ്കിലും പറയുമ്പോള്‍ അവര്‍ നിങ്ങള്‍ ഒരു ഫിഷര്‍ വുമണ്‍ ആണോ എന്ന് ചോദിക്കുമായിരുന്നുവെന്ന് ട്വിങ്കിള്‍ പറഞ്ഞു. 

തന്റെ ആദ്യ ശമ്പളത്തെക്കുറിച്ചും ട്വിങ്കിള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്റെ ആദ്യ ശമ്പളം 17 ാം വയസ്സിലായിരുന്നു. അത് ലഡു വാങ്ങാന്‍ മാത്രമേ തികയുമായിരുന്നുളളൂ. എന്നാല്‍ പിന്നീട് എനിക്ക് ലഭിച്ച ആദ്യത്തെ ചെക്ക് ഒരൃ സില്‍വര്‍ ഓപല്‍ കാര്‍ വാങ്ങാനായി ഞാന്‍ മാറ്റിവെച്ചു. ആ കമ്പനി നിര്‍മാണം നിര്‍ത്തി, ഇനിയവര്‍ ആ കാര്‍ ഉണ്ടാക്കുമോ എന്ന് പോലും എനിക്കറിയില്ല. എന്നാല്‍ അക്കാലത്ത് ഒപെല്‍ അസ്ട്രാസ് വലിയ സംഭവമായിരുന്നു. അതിന്റെ ബാക്കി തുക അടയ്ക്കാന്‍ അന്നെനിക്ക് ഇഎംഐ വേണ്ടി വന്നു. ട്വിങ്കിള്‍ ഖന്ന പറഞ്ഞു.

2001 ലാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും വിവാഹിതരായത്. ഫിലിം ഫെയര്‍ മാഗസിന്റെ ഫോട്ടോഷൂട്ടിനിടയിലായിരുന്നു ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് സുല്‍മി, ഇന്റര്‍നാഷണല്‍ ഖിലാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ജോഡികളായി അഭിനയിക്കുകയും ചെയ്തു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇവര്‍ക്ക് ആരവ്, നിതാര എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. 

വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടു നിന്ന ട്വിങ്കിള്‍ എഴുത്തുകാരി, നിര്‍മാതാവ് എന്നീനിലകളില്‍ പില്‍ക്കാലത്ത് പ്രശസ്തയായിരുന്നു. മിസിസ് ഫണ്ണിബോണ്‍സ് എന്ന ട്വിങ്കിളിന്റെ പുസ്തകം പെന്‍ഗ്വിന്റെ അന്താരാഷ്ട്ര ബസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

2001 ല്‍ ആണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും വിവാഹിതരായത്. ഒരു ഫോട്ടോ ഷൂട്ടിനിടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. സുല്‍മി, ഇന്റര്‍നാഷണല്‍ ഖിലാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും നായകനും നായികയുമായി അഭിനയിക്കുകയും ചെയ്തു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

twinkle khanna reveals first job

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES