ജൂഡ് ആന്തണി ജോസഫിന്റെ ' 2018' എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ചിത്രത്തില്‍ നടന്‍ ടൊവിനോ അവതരിപ്പിച്ച അനൂപ് എന്ന കഥാപാത്രം സിനിമ കണ്ടവരുടെയെല്ലാം മനസ്സില്‍ ഇടം നേടികഴിഞ്ഞു. നടന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്ക് വക്കുന്നത്. ഇതില്‍ ചിലതാണ് ശ്രദ്ധ നേടുകയാണ്.
സുഹൃത്ത് അരുണ്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ:
അക്കാലത്ത് തന്റെ ഫോണ്‍ ഗാലറിയില്‍ നിറഞ്ഞ ചില ചിത്രങ്ങള്‍ സഹിതമാണ് അരുണ്‍ സുഗതന്റെ പോസ്റ്റ്. ഒരു പ്രളയവും, ആ പ്രളയം പ്രമേയമാക്കിയ സിനിമയും, രണ്ടിലും ഒരുപോലെ നിറഞ്ഞ കൂട്ടുകാരന്‍ ടൊവിനോയെയും കണ്ടതിന്റെ അനുഭവമാണ് ഈ കുറിപ്പില്‍.
അരുണ്‍ സുഗതന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മഹാ പ്രളയത്തിന്റെ ഭീകരത നേരിട്ട് അനുഭവിച്ച ഒരാളായത്കൊണ്ടാവാം ഇപ്പോഴും സിനിമയുടെ എഫക്റ്റില്‍ നിന്നും പുറത്ത് വരാന്‍ സാധിച്ചിട്ടില്ല. ചിത്രം കണ്ടുകഴിഞ്ഞ എന്നെ പോലെ പ്രളയത്തെ നേരില്‍ കണ്ട എന്റെ ഓരോ സുഹൃത്തുക്കളും വിളിച്ചു പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ 2018 എന്ന സിനിമയെ കുറിച്ച് രണ്ടു വാക്ക് കുറിക്കണം എന്ന് തോന്നി.
ഇത് പോലൊരു പടം ചെയ്ത് ഞങ്ങള്‍ മലയാളികളെ എല്ലാ രീതിയിലും ഇമോഷണല്‍ ആക്കി ത്രില്ലാക്കി ആ മനുഷ്യത്വത്തിന്റെ നാളുകളെ ഓര്‍മപെടുത്തിയ ജൂഡ് ആന്തണിക്ക് ഒരു വലിയ സല്യൂട്ട്. പിന്നെ Anoop, ആ കഥാപാത്രത്തെ എന്റെ സുഹൃത്തായ Tovi ഇത്ര ഭംഗി ആയി ചെയ്തതില്‍ എനിക്ക് ഒരു അത്ഭുതവും തോന്നുന്നില്ല. കാരണം,ഇങ്ങനെ ഒരു അനൂപിനെ ഞാന്‍ റിയലായി അവനിലൂടെ തന്നെ കണ്ടിട്ടുള്ളതാണ്. Nothing more to say Tovi,Love you. അന്ന് കൂടെ ഉണ്ടായ ഓരോരുത്തരെയും ഞാന്‍ ഇന്ന് ഓര്‍ക്കുന്നു.അതേ പോലെ തന്നെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചപെട്ട് അഭിനയിച്ചു എന്നല്ല ജീവിച്ചു എന്ന് വേണം പറയാന്‍.
എന്റെ ഗാലറിയിലെ ചില ചിത്രങ്ങള്‍ കൂടെ ഞാന്‍ ചേര്‍ക്കുന്നു.
2018 എന്ന സിനിമയിലൂടെ ടൊവിനോ തോമസിനു കിട്ടുന്ന കയ്യടികള്‍ കാലം കാത്തുവച്ച കാവ്യ നീതിയാണെന്ന് നടി റോഷ്ന ആന്‍ റോയ് കുറിച്ചു. പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യര്‍ക്കിടയിടയിലിറങ്ങി പ്രവര്‍ത്തിച്ചിട്ടും ' പ്രളയം സ്റ്റാര്‍' എന്ന് എല്ലാവരും പരിഹസിച്ച ടൊവിനോയ്ക്ക് അതേ പ്രളയം അടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ
'കേരളത്തിലെ വെള്ളപ്പൊക്കം മരണം വരെയും മറക്കാനാവില്ല. സര്‍വ്വതും നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു തന്ന വെള്ളപ്പൊക്കം. 2018-ന്റെ അവസാനം ടൊവിനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികള്‍ കാലം കാത്തുവച്ച കാവ്യനീതിയാണ്. താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യര്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സ്വന്തം വീടുതുറന്നിടുകപോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളില്‍ ചില പ്രബുദ്ധന്മാരുടെയുള്‍പ്പടെ പരിഹാസത്തിനിരയായ'പ്രളയം സ്റ്റാര്‍' എന്നുവിളിച്ചപഹസിക്കപ്പെട്ട ടൊവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെതന്നെ കയ്യടികിട്ടുന്ന കാവ്യനീതി.
സിനിമ കണ്ടിറങ്ങിയപ്പോള്‍ ഏതാണ്ട് വല്ലാത്തൊരു അവസ്ഥ ആണ്.. സന്തോഷം ആണോ സങ്കടം ആണോ.. എന്തായാലും ഉള്ള് നിറഞ്ഞു. ഹൗസ്ഫുള്‍ ആയി ഇരുന്നു ഒരു സിനിമ കണ്ടിട്ട് കാലങ്ങള്‍ ആയി. ഇത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സിനിമ ആണ്.. ജാതിയോ, മതമോ, കൊടിയുടെ നിറമോ ഇല്ലാതെ നമ്മള്‍ ഒന്നിച്ചു നീന്തി കയറിയ.. നന്മ ഉള്ള ഒരുപാട് മനുഷ്യരുടെ ജീവിതം ആണ് 2018.
Vfx ആണോ ഒറിജിനല്‍ ആണോ എന്ന് അറിയാന്‍ പറ്റാത്ത തരത്തില്‍ ആണ് സിനിമ എടുത്ത് വെച്ചിരിക്കുന്നത്് , നന്ദി ജൂഡ് ആന്തണി ഇത്രയും നല്ലൊരു സിനിമ തന്നതിന് നന്ദി. ടൊവിനോ തോമസ് പ്രളയകാലത്ത് നിങ്ങളെ ആക്ഷേപിച്ച ചുരുക്കം ചില മനുഷ്യര്‍ക്കുള്ള മറുപടി ആണ് അനൂപ്.നിങ്ങള്‍ ഒരു അസാധ്യ നടന്‍ ആണ്.
ആസിഫ് അലി, ചാക്കോച്ചന്‍, ലാല്‍, നരേന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങി വലിയ താര നിരയുള്ള ഈ സിനിമ തിയേറ്ററില്‍ തന്നെ കാണണം. കൊച്ചു കുട്ടികള്‍ തൊട്ട് അഭിനയിച്ച എല്ലാവരും മനസ് നിറച്ചു.''-റോഷ്ന പറയുന്നു.
ഇതിനിടെടോവിനോയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയ കുറിപ്പും വൈറലായി മാറി
സനല്‍ കുമാര്‍ പദ്മനാഭന്‍ എന്ന വ്യക്തി സിനിമ പ്രേമികളുടെ പേജില്‍ എഴുതിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
പോസ്റ്റ് ഇങ്ങനെ -
പെയിന്‍ കില്ലറുകള്‍ എടുത്തിട്ടും ചെവി വേദനക്ക് ഒരു കുറവുമില്ലാത്തത് കൊണ്ടു ഒരു രക്ഷയുമില്ലാതെ അവസാനം ഡോക്ടറേ കാണുവാന്‍ പോയപ്പോള്‍ അയാളെ വിശദമായി പരിശോധിച്ച ശേഷം ഡോക്ടറുടെ
'' എടൊ തന്റെ ചെവിക്കു നല്ല ഇന്‍ഫെക്ഷന്‍ ഉണ്ട് മരുന്ന് തരാം പക്ഷെ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അടുത്ത മൂന്നു ദിവസത്തേക്ക് നനയാതെ നോക്കണം എന്നതാണ് ' എന്ന ഉപദേശവും കേട്ട് മരുന്നും വാങ്ങി നേരെ ഷൂട്ടിംഗ് സൈറ്റില്‍ ചെന്നിട്ടു മരുന്നും ഡിസ്‌ക്രിപ്ഷനും ഇട്ടിരുന്ന ജീന്‍സിന്റെ പോക്കറ്റില്‍ തിരുകി ഊരി മടക്കി വച്ചു, വെള്ളമുണ്ടും ബ്ലാക്ക് ചെക്ക് ഷര്‍ട്ടുമിട്ടു അണ്ടര്‍ വാട്ടര്‍ ഷൂട്ടിനായി വെള്ളത്തിലേക്കു ചാടിയൊരു മനുഷ്യനുണ്ട് ...... -
ഡ്യൂപ്പില്ലാതെ അതി സാഹസീകമായൊരു അക്ഷന്‍ രംഗത്തില്‍ അഭിനയിക്കുമ്പോള്‍ സഹ നടന്റെ ലക്ഷ്യം തെറ്റിയൊരു കിക്ക് അടിവയറ്റിലേറ്റു പരിക്കറ്റ് കുറച്ചു നാള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്ന ശേഷം ഡിസ്ചാര്‍ജ് ആയി ഷൂട്ടിംഗ് സെറ്റിലെത്തിയ അന്ന് തന്നെ ഡ്യൂപ്പിനോട് സലാം പറഞ്ഞു വലിയൊരു മരത്തിന്റെ മുകളില്‍ തൂങ്ങി കയറി താഴേക്ക് ചാടി കൂടെയുള്ളവരെ ഭ്രാന്തമായ ഡെഡിക്കേഷന്‍ കൊണ്ടു ഞെട്ടിച്ചൊരു ഇരിങ്ങാലക്കുടക്കാരന്‍ !
കയ്യില്‍ തനിയെ വന്നു ചേര്‍ന്ന ചെങ്കൊടി താഴെ വീണു പോകാതിരിക്കാനായി മഹാരാജാസിന്റെ മുറ്റത്ത് ചോര ചൊരിയേണ്ടി വന്ന കൊച്ചനിയനും പോളും ( മെക്‌സിക്കന്‍ അപാരത ) !
റിങ്ങില്‍ എതിരാളിയെ മലര്‍ത്തിയടിക്കാനായി ഊണും ഉറക്കവും കളഞ്ഞു ഗുസ്തികാരന്‍ ആകേണ്ടി വന്ന ദാസന്‍ .. ( ഗോദ )
അക്രമങ്ങളുടെയും കുടിപ്പകയുടെയും ഈറ്റില്ലമായ നഞ്ചന്‍ കോട്ടയിലേക്ക് സമാധാനം വിളമ്പനായി ബൂട്ടും കാക്കിയുമിട്ടു ഇറങ്ങേണ്ടി വന്ന കല്‍ക്കി
വളര്‍ത്തു നായയെ കൊന്നവനോട് പ്രതികാരത്തിനു വന്ന ഉശിരുള്ള ചെക്കനോട് ഒരു തരി വിട്ടു കൊടുക്കാതെ പാടത്തും പറമ്പിലും കാട്ടിലും തുടങ്ങി സാധ്യമായ എല്ലായിടത്തും വച്ചു കൈത്തരിപ്പ് തീരും വരെ അടിച്ചു നിക്കേണ്ടി വന്ന ഷാജി ... ( കള )
കുറുക്കന്മൂലയെ ഗ്രസിച്ചിരിക്കുന്ന ആപത്തിനെ തടുക്കാനായി സൂപ്പര്‍ ഹീറോ ആകേണ്ടി വന്ന ജെയ്‌സന്‍
ദേഷ്യം വന്നാല്‍ പൂരമെന്നോ പെരുന്നാളെന്നോ , തീയറ്ററെന്നോ എന്തിനു പള്ളിയെന്നോ വരെ നോട്ടമില്ലാതെ തല്ലി തന്നെ തീര്‍ക്കാന്‍ വെമ്പുന്ന മണവാളന്‍ വസീം!
രണ്ട് മാസത്തോളം രാത്രിയും പകലും നനഞ്ഞ വസ്ത്രവുമായി വെള്ളത്തില്‍ മുങ്ങി ജീവിക്കേണ്ടി വന്ന അനൂപ്
ഇപ്പൊ ദെയ്
കളരിപ്പയറ്റും കുതിരസവാരിയും അടക്കമുള്ള ഐറ്റംസ് നിറഞ്ഞ അജയന്റെ രണ്ടാം മോഷണവും .
തുടങ്ങി എഴുത്തുകാരനും സംവിധായകനും തന്നെ മനസ്സില്‍ കണ്ടു വെള്ള പേപ്പറിലേക്ക് ഒരല്പം അതിഭാവുകത്തോടെ എഴുതി വച്ചതെല്ലാം തിരശീലയില്‍ അതെ വ്യക്തതയിലും തെളിമയിലും കിട്ടണം എന്നുള്ള വാശിയോടെ ക്യാമെറക്ക് മുന്നില്‍ എന്ത് അഭ്യാസവും കാണിക്കുവാന്‍ ഒരു മടിയുമില്ലാത്തൊരാള്‍ !
ടോവിനോ തോമസ് ????
സിനിമക്ക് വേണ്ടി ശാരീരികമായി ഇത്രയും കഷ്ടപ്പെടുന്ന മറ്റൊരു യുവനടന്‍ മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാം ... !
'നടന്‍ ' എന്നുള്ള മൂന്നക്ഷരം ഒരു രാത്രി വെളുത്തപ്പോള്‍ തന്റെ പേരിനൊപ്പം തുന്നി ചേര്‍ത്തു ഫീല്‍ഡിലേക്ക് ഇറങ്ങുവാന്‍ തക്ക ബന്ധങ്ങളോ ഗോഡ്ഫാദറോ ഒന്നുമില്ലാതിരുന്നൊരു സാധാരണകാരനാണ് .....
സിനിമയോടുള്ള അടങ്ങാത്ത ആവേശം കൊണ്ടു, അതിന്റെ പുറകെ ഇറങ്ങി തിരിച്ചു ..
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നുമാകന്‍ പറ്റാതെ അവഗണനകളും പരിഹാസവുമെല്ലാം പലകുറിയേറ്റിട്ടും മനസ് മുറിപ്പെട്ടിട്ടും മടുക്കാതെ പിറകെ നടന്നു ഒടുക്കം ആള്‍ക്കൂട്ടത്തിലൊരാളായും , സഹനടന്‍ ആയും , വില്ലനായും നായകനായും തന്റെ സ്വപ്നഭൂവില്‍ തന്റെതായ സ്ഥാനം സ്വയം സൃഷ്ടിച്ചെടുത്ത മനുഷ്യന്‍......????
അയാള്‍ക്ക് എല്ലാം സിനിമയാണ് ...അതിനെ ചേര്‍ത്തു പിടിക്കാനും , അതിനോട് ചേര്‍ന്ന് നില്‍ക്കാനും അയാള്‍ എന്തും ചെയ്യും ..... ????????