2018 എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനായി ത മുംബൈയിലെത്തിയ നടന്‍ ടൊവിനോ തോമസ് ദി റിയല്‍ കേരള സ്റ്റോറി എന്നു 2018 നെ വിശേഷിപ്പിക്കുമ്പോള്‍ എന്താണ് തോന്നുന്നെതന്നും ദി കേരള സ്റ്റോറി എന്ന ചിത്രം തന്റെ ദേശത്തെ പ്രത്യേക രീതിയില്‍ ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും മറുപടി നല്കിയതാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.
ഞാനിതുവരെയും ദി കേരള സ്റ്റോറി എന്ന ചിത്രം കണ്ടിട്ടില്ല, അതു കണ്ട ആരോടും സംസാരിച്ചിട്ടുമില്ല. ട്രെയിലര്‍ ഞാന്‍ കണ്ടു. അതിന്റെ ഡിസ്‌ക്രിപ്പ്ഷനില്‍ ആദ്യം 32,000 സ്ത്രീകളെന്ന് എഴുതി പിന്നീട് അണിയറപ്രവര്‍ത്തകര്‍ തന്നെ 3 എന്നു തിരുത്തി. അതിന്റെ അര്‍ത്ഥമെന്താണ്? എന്റെ അറിവില്‍ കേരളത്തില്‍ മൂന്നര കോടി ജനങ്ങളുണ്ട്. ഈ മൂന്ന് പ്രശ്‌നങ്ങളെ മാത്രം കണ്ട് അതൊരിക്കലും പൊതു പ്രശ്‌നമായി ചിത്രീകരിക്കാനാകില്ല. ഇത് കേരളത്തില്‍ സംഭവിച്ച കാര്യമല്ലെന്ന് ഞാന്‍ പറയുന്നില്ല. സംഭവിച്ചിട്ടുണ്ടാകാം എന്ന് നടന്‍ പറഞ്ഞു.
എനിക്ക് ഇതിനെക്കുറിച്ച് വ്യക്തിപരമായ അറിവില്ല പക്ഷെ വാര്‍ത്തകളില്‍ കണ്ടിട്ടുണ്ട്. ഇന്ന് നമ്മള്‍ കാണുന്ന പല കാര്യവും സത്യമല്ല അതു അഭിപ്രായങ്ങള്‍ മാത്രമാണ്. ഒരേ വാര്‍ത്ത അഞ്ചു ന്യൂസ് ചാനലുകളില്‍ അഞ്ചു രീതിയിലാണ് കാണിക്കാറുള്ളത്. അതുകൊണ്ട് സത്യം എന്തെന്നോ തെറ്റേതെന്നോ എനിക്ക് അറിയില്ല ഈ അഭിപ്രായങ്ങളെല്ലാം ഞാന്‍ കേട്ടിട്ടുണ്ട്. ഇത് സംഭവിച്ചിട്ടില്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല. പക്ഷെ മൂന്നര കോടി ജനങ്ങളുള്ള? നാടിനെ ഇങ്ങനെ ജനറലൈസ് ചെയ്യാന്‍ സാധിക്കില്ല, തെറ്റായ വിവരങ്ങള്‍ നല്‍കാതിരിക്കുക എന്ന് നടന്‍ പറഞ്ഞു.