സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പറഞ്ഞ നടന്‍ ടിനി ടോമിനെതിരെ സിനിമ രംഗത്ത് നിന്ന് തന്നെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. സിനിമയിലെ ഒരു നടന്‍ ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങിയെന്ന ടിനിയുടെ പരാമര്‍ശത്തെച്ചൊല്ലിയായിരുന്നു പ്രധാനമായും വിമര്‍ശനങ്ങള്‍. അങ്ങനെ ഒരു നടന്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പേര് വ്യക്തമാക്കാന്‍ ടിനി തയ്യാറാവണമെന്നായിരുന്നു മറ്റുള്ളവരുടെ ആവശ്യം.
വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങളെ കുറിച്ചും ടിനിയ്‌ക്കെതിരെ വരുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും ഉമ തോമസ് എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ടിനി തന്റെ പേജില്‍ ഷെയര്‍ ചെയ്തപ്പോഴും നിരവധിപേരാണ് അതിന് താഴെ പല്ല് ദ്രവിച്ച നടന്റെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് എത്തിയത്. അതിന് മറുപടിയായാണ് 'നിങ്ങളുടെ നമ്പര്‍ എനിക്ക് ഇന്‍ബോക്‌സില്‍ അയക്കൂ അത് ഞാന്‍ എക്സൈസിന് നല്‍കാം അവര്‍ നടന്റെ പേര് നിങ്ങള്‍ക്ക് പറഞ്ഞുതരും' എന്ന് ടിനി കമന്റ് ചെയ്തത്.
മലയാള സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തല്‍. തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചെന്നും എന്നാല്‍ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ് ടിനി പറഞ്ഞത്. കേരള പൊലീസിന്റെ 'യോദ്ധാവ്' എന്ന ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.
'ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി', എന്നായിരുന്നു ടിനി ടോമിന്റെ വാക്കുകള്‍.
ടിനി ടോം ചെയ്യുന്നത് കാടടച്ച് വെടി വയ്ക്കുന്നപ്രവര്‍ത്തിയാണെന്നും, ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണമെന്നാണ് സംവിധായകനും നടനുമായ ജോയ് മാത്യു പ്രതികരിച്ചത്. ലഹരി ആരും കുത്തിക്കയറ്രിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കില്‍ ഇതൊന്നും ഉപയോഗിക്കില്ലെന്നുമാണ് ധ്യാന്‍ ശ്രീനിവാസന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.