Latest News

അമ്മ മകന്റെ സെറ്റില്‍ വന്ന അപൂര്‍വ്വ നിമിഷം;അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തില്‍  തോന്നിയിട്ടുണ്ട്; തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് പത്മരാജന്‍ മകന്‍ കുറിച്ചത്

Malayalilife
 അമ്മ മകന്റെ സെറ്റില്‍ വന്ന അപൂര്‍വ്വ നിമിഷം;അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തില്‍  തോന്നിയിട്ടുണ്ട്; തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്ക് വച്ച് പത്മരാജന്‍ മകന്‍ കുറിച്ചത്

ത്മരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍  ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രമാണ്. ജയകൃഷ്ണനും ക്ലാരക്കും രാധക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍  ദിനത്തില്‍  പത്മരാജന്റെ മകന്‍  അനന്തപത്മനാഭന്‍ എഴുതിയ  ഒരു കുറിപ്പ്  വൈറലാവുകയാണ്.തൂവാനത്തുമ്പികളുടെ സെറ്റില്‍ മോഹന്‍ലാലിന്റെ അമ്മ   എത്തിയതിനെ കുറിച്ചാണ്   അനന്തപത്മനാഭന്‍ എഴുതിയിരിക്കുന്നത്. അമ്മ മകന്റെ അഭിനയം കാണാന്‍ സെറ്റില്‍ വന്ന അപൂര്‍വ്വ നിമിഷം എന്ന് കുറിച്ചുകൊണ്ടാണ് ഓര്‍മ പങ്കുവെച്ചത്. 
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം -

അമ്മ മകന്റെ സെറ്റില്‍ വന്ന അപൂര്‍വ്വ നിമിഷം.

#Keralavarmacollege, Thrissur.

1977 ലാണ് വിശ്വനാഥന്‍ നായര്‍ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം. ശേഖരന്‍ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടില്‍ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥന്‍ നായര്‍ അങ്കിളിന്റെ സഹപ്രവര്‍ത്തകന്‍. അന്ന് ലാലേട്ടന്‍ തുടങ്ങിയിട്ടില്ല. പിന്നെയുളള വര്‍ഷങ്ങളില്‍ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും.

അന്ന് തൃശ്ശൂര്‍ സെറ്റില്‍ അമ്മയും വന്നത് കൊണ്ട് അവര്‍ക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകള്‍.

ഷോട്ടിനിടക്ക് ലാലേട്ടന്‍ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവന്‍ രാധാകൃഷ്ണനും ഉണ്ട്. ''തൂവാനത്തുമ്പി ' കളിലെ
''മൂലക്കുരുവിന്റെ അസ്‌ക്യത ' എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തില്‍ തോന്നിയിട്ടുണ്ട്.ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയില്‍ ഇരുന്ന് കഥ പറച്ചില്‍ . ' ലാലുവിന്റെ കല്യാണ ആലോചനകള്‍ ' തന്നെ വിഷയം.

ഓര്‍മ്മ ശരിയെങ്കില്‍ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്.'തൂവാനത്തുമ്പികള്‍ ' കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു.

ചിത്രത്തില്‍ ലാലേട്ടനും ,ശാന്ത ആന്റിക്കും. രാധാകൃഷ്ണന്‍ സാറിനും ഒപ്പം അമ്മയും മാതുവും.

പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊര്‍ജ്ജം ചോരാത്ത മനസ്സിന്,
ദീര്‍ഘായുസ്സ്????

 

thoovanathumpikal location still

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES