Latest News

ന്റെ ഡബ്ബിങ്ങിന്റെ ട്രിക്ക് ഒക്കെ ഓള് പഠിച്ചാളല്ലോ പടച്ചോനെ;'പ്രിയാ, ഇതിനെല്ലാം കാരണം ആ പഹയച്ചി';ഞാന്‍ നിര്‍ത്തുമ്പോള്‍ ഓള് തുടങ്ങും! മാമുക്കോയയുമൊത്തുള്ള വീഡിയോ പങ്കുവച്ച് നടി സുരഭി ലക്ഷ്മി 

Malayalilife
 ന്റെ ഡബ്ബിങ്ങിന്റെ ട്രിക്ക് ഒക്കെ ഓള് പഠിച്ചാളല്ലോ പടച്ചോനെ;'പ്രിയാ, ഇതിനെല്ലാം കാരണം ആ പഹയച്ചി';ഞാന്‍ നിര്‍ത്തുമ്പോള്‍ ഓള് തുടങ്ങും! മാമുക്കോയയുമൊത്തുള്ള വീഡിയോ പങ്കുവച്ച് നടി സുരഭി ലക്ഷ്മി 

അനശ്വര നടന്‍ മാമുക്കോയയുടെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടിയും കോഴിക്കോട് സ്വദേശിയുമായ സുരഭി ലക്ഷ്മി പങ്കുവച്ച വിഡിയോ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സോഷ്യല്‍മീഡിയയില്‍ ്‌സ്വീകരിച്ചത്. മാമുക്കോയയ്ക്കൊപ്പമിരുന്ന് റീല്‍ വിഡിയോ ചെയ്യുകയാണ് സുരഭി. താരത്തിന്റെ പ്രശസ്തമായ സിനിമാ ഡയലോഗാണ് സുരഭി റീല്‍ ചെയ്യാനായി തിരഞ്ഞെടുത്തത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഓളവും തീരവും' എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങ് സമയത്തെടുത്ത വിഡിയോയാണിത്.


നടി പങ്ക് വച്ച കുറിപ്പ് ഇങ്ങനെ 
മാണ്ട'' ????ആ സീനിലെ ടൈമിങ്ങും നിഷ്‌കളങ്കതയും വാവിട്ടത് അബദ്ധമായി എന്നറിഞ്ഞപ്പോള്‍ ഉള്ള റിയാക്ഷനും, അങ്ങനെ എന്തെല്ലാം കഥകള്‍, ????എംടി സാറിന്റെ ഓളവും തീരവും എന്ന കഥ വീണ്ടും പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്തപ്പോള്‍, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മനോഹരമായ രണ്ട് കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരം കിട്ടി, അതിന്റെ ഡബ്ബിങ് സമയത്ത് ഒരുപാട് നേരം ഞങ്ങള്‍ക്ക് തമാശകള്‍ പറയാനും, നമ്മള്‍ പറയുന്നതിന് മുഴുവന്‍ പൊട്ടിച്ചിരിപ്പിക്കുന്ന രീതിയില്‍ കൗണ്ടറുകള്‍ പറയുകയും , അവസാനം ഡബ്ബ് ചെയ്യാന്‍ കയറിയപ്പോള്‍ ശബ്ദം അടഞ്ഞു, 'പ്രിയാ ഇതിനെല്ലാം കാരണം അതാ ആ കുത്തിരിക്കുന്ന പഹച്ചിയാണ്, ഞാന്‍ ഡബ്ബ് ചെയ്യുന്ന ദിവസം ഓളെ എന്തിനാ വിളിച്ചത്, രണ്ടു കോഴിക്കോട്ടുകാര് കൂടിയാ വര്‍ത്താനം നിര്‍ത്തൂല ഞാന്‍ നിര്‍ത്തുമ്പോ ഓള് തൊടങ്ങും, ന്റെ ഡബ്ബിങ്ങിന്റെ ട്രിക്ക് ഒക്കെ ഓള് പഠിച്ചാളല്ലോ പടച്ചോനെ ' കോഴിക്കോട്ന്‍ ഭാഷയില്‍ എന്നെ കാണിച്ച് പ്രിയദര്‍ശന്‍ സാറിനോട് പറയുഞ്ഞു കളിയാക്കി ,
ഏതായാലും ഇക്കാ നമ്മളെ രണ്ടാളെയും ശബ്ദം അടഞ്ഞു എന്നാല്‍ പിന്നെ ചായ വരുന്നവരെ ഒരു റീലെടുത്താലോ . അവിടെയിരുന്ന് ഞങ്ങള്‍ വോയിസ് റെസ്റ്റ് എടുത്ത നിമിഷങ്ങള്‍..,.. കോഴിക്കോടിന്റെ, ഹാസ്യ സുല്‍ത്താന് സ്‌നേഹത്തോടെ വിട എന്നാണ് സുരഭിയുടെ കുറിപ്പ്.


 

surabhi lakshmi remembering mamukkoya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES