Latest News

രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്; പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്; പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്ത് സുപ്രിയ

Malayalilife
topbanner
രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്; പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്; പൃഥ്വിയുടെ തിരിച്ചുവരവിനായി  കാത്ത് സുപ്രിയ

നടൻ പൃഥ്വിരാജിന്റെ താരകുടുംബം ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. സിനിമയില്‍ വേഷമിടാതെ തന്നെ ഏറെ  സംബാധിച്ചവരാണ് സുപ്രിയ മേനോനും അലംകൃതയും. സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ആടുജീവിതത്തില്‍ അഭിനയിക്കുന്നതിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും  തിരികെ മടങ്ങാൻ ഉള്ള ഒരുക്കത്തിലാണ്. എന്നാൽ സുപ്രിയ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റും പൃഥിയുടെ വരവിനെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് . അത്തരത്തിൽ ഉള്ള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. 

‘രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്, പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്… മുകളില്‍ നിന്നുള്ള അടയാളമാണോ ഇത്?’ ‘പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു’ എന്ന ഹാഷ്ടാഗിനൊപ്പം ആണ് സുപ്രിയ  മഴവില്ലിന്റെ ചിത്രംആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

അതേ സമയം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് സുപ്രിയ തന്നെയാണ്. കഥ കേള്‍ക്കുന്നത് മുതലുള്ള  എല്ലാ കാര്യങ്ങളിലും സുപ്രിയ എത്താറുണ്ട്. നടനെന്ന രീതിയില്‍ പല കാര്യങ്ങളെക്കുറിച്ചും പൃഥ്വിരാജ് പറയുമ്പോള്‍ നിര്‍മ്മാതാവിന്റെ ആംഗിളിലാണ് താന്‍ ചി്ന്തിക്കാറുള്ളതെന്ന് സുപ്രിയ  പറയുകയും ചെയ്തിരുന്നു.  

supriya menon shared a rainbow image in instagram

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES