സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമ രംഗത്തെ നിറ സാന്നിധ്യമാണ്. കേരളത്തിലും ഏറെ ആരാധകരുളള നടിയാണ് സണ്ണി ലിയോണ്‍. കഴിഞ്ഞ ദിവസമാണ് നടി തന്റെ 42-ാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സണ്ണി പങ്കുവെച്ചിട്ടുണ്ട്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും മക്കളായ നിഷയ്ക്കും ആഷറിനും നോഹയ്ക്കുമൊപ്പമാണ് സണ്ണി തന്റെ പിറന്നാള്‍ ആഘോഷിച്ചത്.
കേക്ക് മുറിച്ച് ബര്‍ത്ത്ഡേ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ സണ്ണിയ്ക്ക് പിറന്നാള്‍ ആശംസിച്ച് എത്തുന്നത്.
വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അതിലെ ' മോഹ മുന്തിരി' എന്ന ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്