ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്. ഉമ്മയുടെ ദിനം ആഘോഷിക്കാന്‍ ഒരു ദിവസം മതിയാകില്ലെന്നും പക്ഷേ ഉമ്മ ഈ ഒരു ദിവസം മാത്രമെ അനുവദിക്കുകയുള്ളു എന്നും നടന്‍ പറഞ്ഞു.
പിറന്നാള്‍ ആശംസകള്‍ ഉമ്മ.. ഉമ്മിച്ചിയുടെ പിറന്നാള്‍ ആഘോഷങ്ങളിലാണ് ഞങ്ങളുടെ വീട്ടിലെ ''കേക്ക് വീക്ക്'' തുടങ്ങുന്നത്. വീട്ടില്‍ എല്ലാവരും ഒന്നിച്ചുണ്ടെന്നുള്ള ഉറപ്പു വരുത്തുന്ന സമയം. മക്കളും പേരക്കുട്ടികളും ഒപ്പമുള്ള എല്ലാ വര്‍ഷങ്ങളിലെയും ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിത്.
ഞങ്ങള്‍ക്കായി ഉമ്മ വീട് ഒരുക്കുകയും ഞങ്ങള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ തയാറാക്കുകയും ചെയ്യുന്നു. സത്യത്തില്‍ ഞങ്ങളെ എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്. ഉമ്മയുടെ ഈ ദിനം ആഘോഷിക്കാന്‍ ഒരു ദിവസം മതിയാകില്ല. പക്ഷേ ഉമ്മ ഈ ഒരു ദിവസം മാത്രമെ അതിനനുവദിക്കൂ എന്നതാണ് സത്യം. ഉമ്മയ്ക്ക് ഇത്തരം കാര്യങ്ങള്‍ ഇഷ്ടമല്ലെങ്കിലും ഈ ദിനം ഞാന്‍ നഷ്ടപ്പെടുത്തുന്നില്ല. പിറന്നാള്‍ ആശംസകള്‍ ഉമ്മ, ദുല്‍ഖര്‍ കുറിച്ചു.
സുല്‍ഫത്തിനൊപ്പമുള്ള ചിത്രവും ദുല്‍ഖര്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
വളരെ വിരളമായി മാത്രമാണ് പൊതു വേദികളില്‍ മമ്മൂട്ടിക്കൊപ്പം സുല്‍ഫത്ത് പ്രത്യക്ഷപ്പെടുന്നത്. പരിപാടികളില്‍ പങ്കെടുക്കാന്‍ വന്നാല്‍ തന്നേയും വേദിയിലേക്ക് വരാനോ സംസാരിക്കാനോ ഒന്നും തയ്യാറാകാറില്ല. സുല്‍ഫത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ കാണുന്നത് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വല്ലപ്പോഴും പിറന്നാള്‍ ആശംസകള്‍ നേരാനായി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുമ്പോഴാണ്.