സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് നടനും സംവിധായകനുമായി സൗബിന്‍ ഷാഹീര്‍. ഇപ്പോള്‍ മകന്‍ ഒര്‍ഹാന്റെ നാലാം പിറന്നാള്‍ വിശേഷങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. വളരെ കളര്‍ഫുളായ വസ്ത്രങ്ങളണിഞ്ഞാണ് സൗബിനും മകനും ഭാര്യയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്നതുമൊക്കെ ദൃശ്യങ്ങളില്‍ കാണാം.
മകനൊപ്പം നൃത്തം ചെയ്യുന്നുണ്ട് സൗബിന്‍. ഒര്‍ഹാന്റെ സ്‌റ്റൈലിഷ് ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. സ2019 മേയ് 10നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും മകന്‍ ജനിക്കുന്നത്.
അയല്‍വാശി ആണ് സൗബിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം. സൗബിനൊപ്പം ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ചിദംബരം സംവിധാനം ചെയ്യുന്നു. ജാന്‍. എ. മന്നിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.