Latest News

പൊന്നിയന്‍ സെല്‍വന്‍ ഷൂട്ടിനിടയിലെ ഫണ്‍ വീഡിയോ പുറത്ത് വിട്ട് ശോഭിത;ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നു.. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് കുറിച്ച്  ഐശ്വര്യ ലക്ഷ്മി

Malayalilife
പൊന്നിയന്‍ സെല്‍വന്‍ ഷൂട്ടിനിടയിലെ ഫണ്‍ വീഡിയോ പുറത്ത് വിട്ട് ശോഭിത;ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നു.. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് കുറിച്ച്  ഐശ്വര്യ ലക്ഷ്മി

പൊന്നിയിന്‍ സെല്‍വന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫണ്‍ വീഡിയോ പങ്കുവച്ച് ശോഭിത ധൂലിപാല. സിനിമയുടെ അവസാന ഷൂട്ടിങ് ദിനത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശോഭിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഇരു താരങ്ങളുടെയും രസകരമായ നിമിഷങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്.

എന്നാല്‍ ഇതിന് താഴെ കമന്റുമായി ഐശ്വര്യ ലക്ഷ്മി എത്തിയതോടെ പോസ്റ്റ് വൈറലായി. 'ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നു' എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്, 'ഇനി പറഞ്ഞിട്ടു കാര്യമില്ല, സ്‌ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ട്' എന്നാണ് ഐശ്വര്യയുടെ കമന്റിന് താഴെ ആരാധകരുടെ പ്രതികരണം.

പൊന്നിയിന്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രമാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവ രാഞ്ജിയുടെ ഉറ്റ തോഴിയും സുഹൃത്തുമായ വാനതി എന്ന കഥാപാത്രത്തെയാണ് ശോഭിത അവതരിപ്പിച്ചത്. തന്നെ ആദ്യം വിളിച്ചത് വാനതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു എന്ന് മുമ്പ് ഐശ്വര്യ പറഞ്ഞിരുന്നു.

വാനതി എന്ന കഥാപാത്രത്തിനായാണ് വിളിച്ചതെങ്കിലും തന്റെ മനസില്‍ പൂങ്കുഴലി ആണ് ഉണ്ടായിരുന്നതെന്നും ആ കഥാപാത്രം തന്നെയാണ് മണിരത്നം തനിക്ക് നല്‍കിയതെന്നും ഐശ്വര്യ പറഞ്ഞിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

 

sobhita dhulipala shares photos

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES