Latest News

തൊഴില്‍ ചെയ്യുന്നവരെ വിലക്കാന്‍ ആര്‍ക്കും പറ്റില്ല;കാലാകാലം ആരെയും വിലക്കാന്‍ പറ്റില്ല; ജോലി ചെയ്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ് ഞങ്ങളും പുറത്ത് വിടും; ഷൈന്‍ ടോം ചാക്കോ പറഞ്ഞത്

Malayalilife
 തൊഴില്‍ ചെയ്യുന്നവരെ വിലക്കാന്‍ ആര്‍ക്കും പറ്റില്ല;കാലാകാലം ആരെയും വിലക്കാന്‍ പറ്റില്ല; ജോലി ചെയ്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ് ഞങ്ങളും പുറത്ത് വിടും; ഷൈന്‍ ടോം ചാക്കോ പറഞ്ഞത്

വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. മികച്ച അഭിനയത്തിനൊപ്പം നിരവധി വിവാദങ്ങളും താരത്തെ വാര്‍ത്തകളില്‍ സജീവമാക്കി നിര്‍ത്താറുണ്ട്.ഇപ്പോളിതാ നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ സിനിമാ സംഘടനകള്‍ വിലക്കിയതില്‍ പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോയുടെ വാക്കുകളാണ് വാര്‍ത്തയില്‍ നിറയുന്നത്. കാലാകാലം ആരെയും വിലക്കാന്‍ സാധിക്കില്ലെന്നും ലിസ്റ്റ് നിരത്താനാണെങ്കില്‍ ജോലി ചെയ്തിട്ട് കാശ് തരാത്തതിന്റെ ലിസ്റ്റ് തങ്ങളും പുറത്തുവിടുമെന്നും ഷൈന്‍ പറഞ്ഞു.

ശ്രീനാഥ് ഭാസി ആണെങ്കിലും ഷെയ്ന്‍ നിഗം ആണെങ്കിലും ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്യാന്‍ തുടങ്ങിയവരാണ്. വിലക്കാന്‍ ആണെങ്കില്‍ അവര്‍ വിലക്കട്ടെ, എന്താണ് അതില്‍ കൂടുതല്‍ സംഭവിക്കുക. തിലകന്‍ സാറിനെ വിലക്കിയിരുന്നില്ലേ. തൊഴില്‍ ചെയ്യുന്നവരെ വിലക്കാന്‍ ആര്‍ക്കും പറ്റില്ല. സസ്‌പെന്‍ഷന്‍ ഒക്കെ കൊടുക്കും, കാലാകാലം ആരെയും വിലക്കാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ ലിസ്റ്റ് ഞങ്ങളും ഇറക്കും ജോലി ചെയ്തിട്ട് കാശ് തരാത്തവരുടെ ലിസ്റ്റ്' എന്നാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. 'ലൈവ്' എന്ന ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ഏപ്രില്‍ 25നായിരുന്നു യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്.
സിനിമയില്‍ അനാവശ്യമായി ഇടപെടുകയും മോശമായി പെരുമാറുകയും ചെയ്തതിനാണിത്. ഷെയ്ന്‍ നിഗം സിനിമയില്‍ അനാവശ്യമായി ഇടപെടുന്നതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത് പറഞ്ഞു. സിനിമയില്‍ തനിക്ക് പ്രാധാന്യം നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ചിത്രീകരിച്ച് എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ കാണണമെന്നും തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു. സെറ്റുകളില്‍ കൃത്യനിഷ്ഠ പാലിക്കുന്നില്ല. സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് ഷെയ്നിന്റെ പെരുമാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിനയിക്കുന്ന സിനിമകള്‍ ഏതാണെന്നു പോലും ശ്രീനാഥ് ഭാസിക്ക് അറിയില്ലെന്നും നിര്‍മ്മാതാവുമായി കരാര്‍ ഒപ്പിടാന്‍ തയ്യാറല്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. കൂടാതെ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ പട്ടിക സര്‍ക്കാരിന് നല്‍കാനും സിനിമാ സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചിട്ടുണ്ട്.

shine tom chacko about film ban

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES