നടി പ്രവീണയുടെ ഇടതൂര്‍ന്ന മുടിയുടെ രഹസ്യം ഇതാ; തന്റെ എണ്ണയുടെ കൂട്ട് വെളിപ്പെടുത്തി താരം

Malayalilife
topbanner
 നടി പ്രവീണയുടെ ഇടതൂര്‍ന്ന മുടിയുടെ രഹസ്യം ഇതാ; തന്റെ എണ്ണയുടെ കൂട്ട് വെളിപ്പെടുത്തി താരം

കൊലുസിന്റെ കിലുക്കം പോലെയുള്ള ചിരിയുമായാണ് മലയാള സിനിമയിലേക്ക് പ്രവീണയെത്തിയത്. ഭാര്യയായും കാമുകിയായും അനിയത്തിയയും  അമ്മയായും എങ്ങനെ വന്നാലും പ്രവീണ എപ്പോഴും നമുക്ക് വീട്ടിലെ ഒരംഗമാണ്.  ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. സിനിമയിലും സീരിയലിലും സജീവയായ താരം ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ കസ്തൂരിമാനില്‍ നിന്നും പിന്മാറിയിരുന്നു. മലയാളത്തില്‍ അധികം സജീവമല്ലെങ്കില്‍ അന്യഭാഷയില്‍ സജീവമാണ് താരം. താരത്തിനും  ഭര്‍ത്താവ് പ്രമോദിനുമായി ഒരു മകളാണ് ഉളളത്. ഗൗരിയെന്നാണ് താരപുത്രിയുടെ പേര്.

അന്നും ഇന്നും സിനിമാപ്രേമികള്‍ ശ്രദ്ധിക്കുന്ന ഒന്നാണ് പ്രവീണയുടെ ചിരിയും കട്ടിയുളള മുടിയും. താരത്തിന്റെ മകള്‍ക്കും ഇതേ മുടി ലഭിച്ചിട്ടുണ്ട. എന്താണ് താരത്തിന്റെ സൗന്ദര്യത്തിന്റെയും മുടിയഴകിന്റെയും രഹസ്യമെന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. പ്രകൃതിദത്ത കൂട്ട് ഉപയോഗിച്ച് തഴച്ചു വളരുന്ന മുടി ആര്‍ക്കും സ്വന്തമാക്കാം എന്ന് പറയുകയാണ് നടി പ്രവീണ. അമൂല്യങ്ങളായ ഔഷധ സസ്യങ്ങളും ചേരുവകളും ഉപയോഗിച്ച് എണ്ണ കാച്ചുന്ന വിധം തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് പ്രവീണ പങ്കുവയ്ക്കുന്നത്.

കയ്യോന്നി, കറ്റാര്‍വാഴ, പൂവാംകുരുന്നില, കീഴാര്‍നെല്ലി, തുളസിയില, കറിവേപ്പില, ചെത്തി, പനികൂര്‍ക്ക, ചെറിയ ഉള്ളി, നെല്ലിക്ക, ഉലുവ, ചെമ്പരത്തിപ്പൂവ്, ചെറുനാരങ്ങ എന്നിവ ചേര്‍ത്താണ് എണ്ണ തയ്യാറാക്കുന്നത്.  അരികഴുകിയ വെള്ളത്തില്‍ ഇവയെല്ലാം അരച്ചെടുക്കണം. ഈ മിശ്രിതം അരിച്ചെടുത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക. നന്നായി കുറുകി വരുമ്പോള്‍ ഇതിലേക്ക് പച്ച വെളിച്ചെണ്ണ ഒഴിക്കണം. ഇത് വീണ്ടും നന്നായി തിളപ്പിക്കുക. പതയെല്ലാം അടങ്ങി കഴിഞ്ഞ് എണ്ണ പാകമായാല്‍ അതിലേക്ക് കുരുമുളകും കര്‍പ്പൂരവും ചേര്‍ക്കാം. പിന്നീട് ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം.'

തന്റെ  മകള്‍ ഗൗരിയും ഈ എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് പ്രവീണ പറയുന്നു. മുടി കൊഴിച്ചില്‍, അകാല നര, താരന്‍ എന്നീ പ്രശ്‌നങ്ങള്‍ അകറ്റാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനം കരുത്തോടെ വളരാനും ഈ എണ്ണ പ്രയോജനകരമാണെന്നും പ്രവീണ പറയുന്നു.

Read more topics: # secret in praveena,# hair oil
secret in praveenas hair oil

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES