''കുറച്ചു കൂടി വലുതാകുമ്പോൾ മകള്‍ അഭിനയിക്കണം എന്ന് പറഞ്ഞാല്‍ അതിനെ പൊസിറ്റീവായി തന്നെ കാണും'': സരിത ജയസൂര്യ

Malayalilife
topbanner
''കുറച്ചു കൂടി വലുതാകുമ്പോൾ  മകള്‍ അഭിനയിക്കണം എന്ന് പറഞ്ഞാല്‍ അതിനെ പൊസിറ്റീവായി തന്നെ കാണും'': സരിത ജയസൂര്യ

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ്  നടന്‍ ജയസൂര്യയുടെത്.  നടന്‍ ജയസൂര്യയുടെ ഭാര്യ എന്ന ലേബലിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാതെ സ്വന്തം മേഖലയിൽ നിന്നും  മികവു തെളിയിച്ച വ്യക്തിത്വം കൂടിയാണ്  സരിത ജയസൂര്യ.എന്നാൽ ഇപ്പോൾ മകള്‍ സിനിമയിലേക്ക് തന്നെ വന്നാല്‍ എന്താണ് അഭിപ്രായം എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സരിത. 

മകള്‍ വേദയെക്കുറിച്ച്‌ സരിതയുടെ വക്കുകൾ 

'കുറച്ചു കൂടി വലുതാകുമ്ബോള്‍ മകള്‍ അഭിനയിക്കണം എന്ന് പറഞ്ഞാല്‍ അതിനെ പൊസിറ്റീവായി തന്നെ കാണും. അഭിനയത്തോടാണ് മോള്‍ക്ക് ഫ്ലെയര്‍ എങ്കില്‍ കറങ്ങി തിരിഞ്ഞു ഒടുവില്‍ അതിലേക്കെ വരികയുള്ളൂ. കുറച്ചു നാള്‍ കഴിയുമ്ബോഴേ സ്വപ്നങ്ങളെക്കുറിച്ച്‌ അവര്‍ക്കൊരു ക്ലിയര്‍കട്ട് ക്ലാരിറ്റിയുണ്ടാകൂ. എന്‍റെ ജീവിതത്തില്‍ വര്‍ണങ്ങള്‍ വാരി വിതറിയ ഒരു പെണ്‍കുട്ടിയുണ്ട്. അതന്റെ മകളാണ് എന്ന് പില്‍ക്കാലത്ത് ഓര്‍മ്മിക്കണമെങ്കില്‍ മകള്‍ ഒരു കൂട്ടുകാരി പെണ്ണ് കൂടിയാകണം. ഈ ലോകത്ത് ധൈര്യമായി ഹൃദയത്തിനകത്ത് ഇടം നല്‍കാവുന്ന ഒരു കുഞ്ഞു കൂട്ടുകാരി'. മകളെക്കുറിച്ച്‌ പങ്കുവെച്ചു കൊണ്ട് സരിത പറയുന്നു. ജയസൂര്യ സരിത ദമ്ബതികളുടെ മകന്‍ ആദിത്യന്‍ മലയാള സിനിമയില്‍ സജീവമായി രംഗത്തുണ്ട്. 'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തിലും 'തൃശൂര്‍പൂരം' എന്ന ചിത്രത്തിലും ജയസൂര്യയുടെ കഥാപാത്രത്തിന്റെ കുട്ടിക്കാല വേഷം ചെയ്തത് ആദിത്യനാണ്.
 

saritha jayasurya words about her daughter

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES