ദൃശ്യം 2 സിനിമയില്‍ ജോര്‍ജുകുട്ടിയുടെ വക്കീലായി എത്തി ശ്രദ്ധനേടിയ ശാന്തി മായാദേവി ഇനി ദളപതി വിജയ്യ്‌ക്കൊപ്പം. സംവിധായകന്‍ ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശാന്തിപ്രിയ തന്നെയാണ് ഈ വിവരം പങ്കുവച്ചത്. 'ലിയോ സെറ്റില്‍' എന്നായിരുന്നു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്.
2021 ല്‍ ഒടിടി റിലീസായി എത്തിയ ദൃശ്യം 2വില്‍ ശാന്തി മായാദേവി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാന്തിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ഈ വക്കീല്‍ ജീവിതത്തിലും വക്കീലാണ്. ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലും ശാന്തി മായാദേവി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. ഒരുപാട് മലയാളി താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ബാബു ആന്റണി, മാത്യു എന്നിവര്‍ ഇതിനകം ചിത്രത്തില്‍ ചേര്‍ന്നിട്ടുണ്ട്. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിചേരുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മലയാളി താരം മാത്യുവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ലിയോ. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മെയ് ആദ്യവാരം ചൈന്നെലിയോ ഷൂട്ടിംഗ് പുനരാരംഭിക്കും. വിജയും തൃഷയും ഉള്‍പ്പെടുന്ന രംഗങ്ങളും ഗാനവും വിജയ്, സഞ്ജയ് ദത്ത് എന്നിവരുമായുള്ള ഒരു പ്രധാന ഫൈറ്റ് സീക്വന്‍സും ചിത്രീകരിക്കുന്ന ഒരു മാസത്തെ ഷെഡ്യൂളാണ് ലോകേഷ് കനകരാജ് ആസൂത്രണം ചെയ്തിട്ടുള്ളത്.