മക്കയിലെത്തി ഉംറ നിര്‍വഹിച്ച സന്തോഷത്തിലാണ് നടി സഞ്ജന ഗല്‍റാണി. മക്കയിലെ യാത്ര, താമസം എന്നിവ അവര്‍ ഫേസ്ബുക്കില്‍ വിവരിച്ചു. യാത്ര ഒരുക്കിയവര്‍, കൂടെയുണ്ടായിരുന്നവര്‍ എന്നിവരെ കുറിച്ചെല്ലാം സഞ്ജന ഗല്‍റാണി വിശദീകരിക്കുന്നുണ്ട്. ഭര്‍ത്താവ് ഡോ. അസീസ് പാഷയും മകനും ബന്ധുക്കളും ഉംറയ്ക്കുണ്ടായിരുന്നു.
സഞ്ജന അടുത്തിടെയാണ് ഇസ്‌ളാം മതം സ്വീകരിച്ചത്. ഡോക്ടര്‍ അസീസ് പാഷയാണ് ഭര്‍ത്താവ്. സഞ്ജനയുടെ ആദ്യ ഉംറയാണിത്. മക്കയിലെ താമസമുറിയില്‍ നിന്ന് പുറത്തേക്കുള്ള കാഴ്ച അമൂല്യമായിരുന്നെന്നും ഹറമിലെ ഏറ്റവും മുകളില്‍ നിന്നുള്ള കാഴ്ചകള്‍ കാണാവുന്ന തരത്തിലായിരുന്നു താമസം ഒരുക്കിയിരുന്നതെന്നും സഞ്ജന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
ഉംറ നിര്‍വഹിക്കുന്നതിനായുള്ള ജീവിതത്തിലെ ആദ്യ യാത്രയായി ഇത്. നാല് പകലും മൂന്ന് രാത്രികളും മക്കയില്‍ ചെലവഴിച്ചു.സഞ്ജന പറഞ്ഞു. ഇസ്ലാമിക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ഉംറ നിര്‍വ്വഹിച്ചത്. എനിക്ക് പരിചയമുള്ള ആളുകള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തുള്ള ഓരോരുത്തര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിച്ചു. എല്ലാവര്‍ക്കും കൂടുതല്‍ സ്‌നേഹവും പോസിറ്റീവ് എനര്‍ജിയും ലഭിക്കട്ടെ'- സഞ്ജന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇസ്‌ളാമില്‍ ആകൃഷ്ടയായതിന് പിന്നാലെയാണ് സഞ്ജന അസീസ് പാഷയെ വിവാഹം ചെയ്തത്. കാസനോവ, കിംഗ് ആന്‍ഡ് ദ കമ്മിഷണര്‍, ചോരന്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ സഞ്ജന അഭിനയിച്ചിട്ടുണ്ട്.പ്രമുഖ തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണി സഹോദരിയാണ്.