ഒരു നൂറ്റാണ്ടിനിടെ ആദ്യമായി സോമയാഗത്തിന് വേദിയാവുകയാണ് കൈതപ്രം. ഇപ്പോളിതാ വേദിയിലെത്തിയ നടി സംയുക്ത വര്‍മ്മ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.താനിപ്പോള്‍ ഒരു താരമല്ലെന്നും, സന്തോഷവതിയായ വീട്ടമ്മ മാത്രമാണെന്നും തുറന്നു പറയുകയാണ് സംയുക്ത.
ബിജു മേനോനുമായുള്ള വിവാഹശേഷം അഭിനയത്തില്‍ നിന്ന് അകന്നുമാറി കുടുംബിനിയായി കഴിയുകയാണ് നടി. സംയുക്തയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലെ പെരിഞ്ചല്ലൂര്‍ ഒരുകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സോമയാഗങ്ങള്‍ക്ക് വേദിയായിരുന്നു .
പഴയ പെരിഞ്ചല്ലൂരിന്റെ പ്രാന്തപ്രദേശമായ കൈതപ്രം ദേവഭൂമിയില്‍ നൂറ്റാണ്ടിനിടെ ആദ്യമായി നടക്കുന്ന സോമയാഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് മുന്‍ജന്മ പുണ്യമാണെന്നാണ് സംയുക്ത വര്‍മ പറഞ്ഞത്. കൈതപ്രത്തെ സോമയാഗവേദിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ താരം സംസാരിക്കുകയും ചെയ്തു. 'ഞാനിപ്പോള്‍ താരമല്ല. സാധാരണ വീട്ടമ്മ മാത്രമാണ്. സന്തോഷവതിയായ വീട്ടമ്മ. ഞാനിങ്ങനെ ഒരു ഫംഗ്ഷനും പോകാറില്ല. ഇവിടെ വന്ന് ഇവിടെയുള്ളവരുടെ സ്‌നേഹമിങ്ങനെ കാണുമ്പോള്‍ വലിയൊരു ഭാഗ്യമായി കരുതുന്നു.
<സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞിട്ടും എന്നെ ഓര്‍മ്മിക്കുന്നതിന് നന്ദി. യോഗ മാസ്റ്ററായ കൈതപ്രം വാസുദേവന്‍ നമ്പൂതിരിയുടെ ശിഷ്യ എന്ന നിലയിലാണ് ഞാന്‍ യാഗഭൂമിയിലെത്തിയത്. ഇവിടെ വരാന്‍ സാധിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹവും മുന്‍ജന്മ പുണ്യവുമാണ്. '' സ്വാഗതപ്രാസംഗികന്‍ ചലച്ചിത്രതാരമെന്ന് വിശേഷിപ്പിച്ചതിനെ പരാമര്‍ശിച്ച് സംസാരിക്കവെയാണ് സംയുക്താവര്‍മ്മ ഇങ്ങനെ പ്രതികരിച്ചത്. യാഗഭൂമിയില്‍ സംയുക്തവര്‍മ്മയുടെ സാന്നിധ്യവും ശ്രദ്ധേയമായി.
രാവിലെ തന്നെ സോമയാഗം നടക്കുന്ന സ്ഥലത്തെത്തിയ സംയുക്ത യാഗത്തിന്റെ പ്രധാനകര്‍മ്മങ്ങളിലൊന്നായ പ്രവര്‍ഗ്യം നേരില്‍ ദര്‍ശിച്ച് ആത്മനിര്‍വൃതി നേടി. സംയുക്താ വര്‍മ്മയെ യാഗസമിതി ചടങ്ങില്‍ ആദരിച്ചു. കൈതപ്രം വാസുദേവന്‍ നമ്പൂതിരി, പ്രശാന്ത്ബാബു കൈതപ്രം എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു.
https://www.facebook.com/reel/1418225152284252