ഷൂട്ടിംഗിനിടെ സല്‍മാന്‍ ഖാന് പരിക്കേറ്റു. 'ടൈഗര്‍ 3'യുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാന് പരിക്കേറ്റത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണ്. താരത്തിന്റെ ഇടത് തോളിനാണ് പരുക്കേറ്റത്. സല്‍മാന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഈ ലോകം മുഴുവന്‍ നിന്റെ തോളില്‍ വഹിക്കുകയാണ് എന്ന് നീ കരുതുമ്പോള്‍, ലോകം എന്നത് വിടു... അഞ്ചു കിലോയുടെ ഡംബല്‍ ഉയര്‍ത്താന്‍ പറ്റുമോ എന്ന് അവന്‍ ചോദിക്കും. ടൈഗറിന് പരിക്കേറ്റു', സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു. തന്റെ പുതിയ ചിത്രവും ഇതിനൊപ്പം നടന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക. ഇമ്രാന്‍ ഹാഷ്മി വില്ലന്‍ വേഷം ചെയ്യുന്ന സിനിമ ഈ വര്‍ഷം നവംബറില്‍ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഷാരൂഖ് ഖാനും സിനിമയില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ' പഠാന്‍' എന്ന സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രമായാകും നടന്‍ ടൈഗര്‍ മൂന്നാം ഭാഗത്തിലുമെത്തുക.