ഒരു പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് നടി രശ്മിക മന്ദാനയ്‌ക്കെതിരെ ഉയരുന്നത്. പ്രശസ്ത ജങ്ക് ഫുഡ് കമ്പനിയുടെ ചിക്കന്‍ ബര്‍ഗര്‍റിന്റെ പരസ്യത്തില്‍ സസ്യഭുക്കായ നടി ബര്‍ഗര്‍ കഴിക്കുന്നതാണ് പരസ്യം. ആളുകളെ പരസ്യത്തിലൂടെ കബിളിപ്പിക്കുകയാണ് നടി ചെയ്യുന്നതെന്നാണ് സമൂഹിക മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നുത്.
മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ വെജിറ്റേറിയനാണെന്ന് രശ്മിക പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിക്കന്‍ ബര്‍ഗര്‍ ആസ്വദിച്ച് കഴിക്കുന്ന പരസ്യമാണ് പുറത്തായത്.വിമര്‍ശനങ്ങള്‍ കടുത്തതോടെ പരസ്യത്തിന്റെ കമന്റ് ബോക്‌സ് ഒഫ് ചെയ്തിരിക്കുകയാണ്. മാത്രമല്ല സമൂഹത്തിന് മാതൃകയാകേണ്ട താരങ്ങള്‍ ജങ്ക് ഫുഡിനെ പ്രോത്സാഹിപ്പിക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്ന് പ്രതികരിക്കുന്നവരുണ്ട്. ഇത്തരം അനാവശ്യമായ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കരുത്, എന്തുകൊണ്ട് നിങ്ങള്‍ പരസ്യങ്ങള്‍ ചെയ്യുന്നു, അതില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്.നിങ്ങളെ കണ്ട് എല്ലാവരും അത് അനുകരിക്കാന്‍ ശ്രമിക്കും. എന്നിങ്ങനെയാണ് കമന്റ് ബോക്‌സില്‍ നിറയുന്ന വിമര്‍ശനങ്ങള്‍.
അതേസമയം രശ്മികയെ പിന്തുണച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്. മുന്‍പ് സസ്യഭുക്ക് ആയതുകൊണ്ട് ഇപ്പോള്‍ ചിക്കന്‍ കഴിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചിലര്‍ ചോദിക്കുന്നു. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ ആ ഉത്പന്നം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടാകില്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. അധികവും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കൂടുതല്‍ ആളുകളെ പരസ്യം കാണാന്‍ പ്രേരിപ്പിക്കാനും വേണ്ടിയാണ് സെലിബ്രിറ്റികളെ കൊണ്ടുവരുന്നതെന്നാണ് മറ്റൊരു കമന്റ്.
ഇതാദ്യമായിട്ടല്ല നടി രശ്മികക്കെതിരെ സെബര്‍ ആക്രമണം ഉണ്ടാകുന്നത്. അടുത്തിടെ തെന്നിന്ത്യന്‍ സിനിമകളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട് നടി പറഞ്ഞ വാക്കുകള്‍ വിവാദം സൃഷ്ടിച്ചിരുന്നു.