കൂട്ടുകാരി രമ്യാ നമ്പീശന്‍ പാടിയ കുഹുകു ഗാനത്തിന് താളം പിടിച്ച് ഭാവന; ഓര്‍മവച്ച കാലം മുതല്‍ തനിക്കൊപ്പമുള്ള സുഹൃത്തും ആത്മസഹോദരിയും തന്റെ പ്രതിബിംബവുമായ നടിയുടെ വിജയാശംസ വീഡിയോ പങ്ക് വച്ച് രമ്യ

Malayalilife
topbanner
 കൂട്ടുകാരി രമ്യാ നമ്പീശന്‍ പാടിയ കുഹുകു ഗാനത്തിന് താളം പിടിച്ച് ഭാവന; ഓര്‍മവച്ച കാലം മുതല്‍ തനിക്കൊപ്പമുള്ള സുഹൃത്തും ആത്മസഹോദരിയും തന്റെ പ്രതിബിംബവുമായ നടിയുടെ വിജയാശംസ വീഡിയോ പങ്ക് വച്ച് രമ്യ

മ്യ നമ്പീശനും ഭാവനയും സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. തങ്ങളുടെ സൗഹൃദം എത്രത്തോളം വിലപ്പെട്ടതാണെന്ന് പറയുകയാണ് നടിമാരായ രമ്യ നമ്പീശനും ഭാവനയും.  രമ്യാ നമ്പീശന്റെ പുതിയ ചിത്രം 'കുഹകു'വിന് ആശംസകളുമായി എത്തിയ ഭാവനയുടെ വീഡിയോ ആണ് രമ്യ പങ്ക് വച്ചിരിക്കുന്നത്.

പുതിയ പാട്ട് ഇഷ്ടപ്പെട്ടെന്നും എല്ലാവിധ ആശംസകളും നേരുന്നു എന്നും ഭാവന വീഡിയോയില്‍ പറയുന്നു. രമ്യ നമ്പീശന്‍ തന്നെയാണ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.ഓര്‍മവച്ച കാലം മുതല്‍ തനിക്കൊപ്പമുള്ള സുഹൃത്തും ആത്മസഹോദരിയും തന്റെ പ്രതിബിംബവുമാണ് ഭാവനയെന്ന് രമ്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എല്ലാ പ്രതിസന്ധിയിലും ഉയര്‍ച്ച താഴ്ചകളിലും തന്റെ കൈപിടിച്ച് കൂടെനിന്ന, തനിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന സുഹൃത്താണ് ഭാവനയെന്നും രമ്യ പറഞ്ഞു. തനിക്കൊപ്പം നില്‍ക്കുന്നതിന് ഭാവനയ്ക്ക് നന്ദി പറയുന്നതായും രമ്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രമ്യ നമ്പീശന്‍ എന്‍കോര്‍ ഒരുക്കുന്ന കുഹുകുവിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു. ടീസറില്‍ രമ്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. വയനാടിനുള്ള സ്‌നേഹം എന്ന പേരിലാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. സിനിമാ രംഗത്തെ നിരവധി പേര്‍ രമൃയ്ക്ക് ആശംസകളുമായി എത്തിയിരുന്നു.


 

Read more topics: # കുഹകു,# ഭാവന
ramya nambeeshan fbpost aboutbhavana

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES