സൂപ്പര്‍താരം രാം ചരണിനേയും ഭാര്യ ഉപാസനയേയും അധിക്ഷേപിച്ചു എന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം. സുനിസിത് എന്ന യുവാവാണ് രാം ചരണ്‍ ആരാധകരുടെ ആക്രമണത്തിന് ഇരയായത്. ഇയാള്‍ ഒരു അഭിമുഖത്തില്‍ താരത്തേയും ഭാര്യയേയും കുറിച്ചു പറഞ്ഞ വാക്കുകളാണ് വിവാദമായത്. മാപ്പു പറയണം എന്നു പറഞ്ഞായിരുന്നു ആക്രമണം.
ഉപാസനയും രാം ചരണും തന്റെ സുഹൃത്തുക്കളാണ് എന്നാണ് ഇയാള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഉപാസനയ്ക്ക് ഓഡി ഇലക്ടിക് കാറുണ്ട്. അതില്‍ ഞങ്ങള്‍ ഗോവയിലേക്ക് പോയിരുന്നു. രാം ചരണും എന്റെ സുഹൃത്താണ്. ഒരിക്കല്‍ രാം ചരണ്‍ എന്നോട് വെറുതെ ചോദിച്ചു, ഉപാസനയെ പ്രണയത്തില്‍ വീഴ്ത്താമോ എന്ന്- എന്നായിരുന്നു സുനിസിതിന്റെ വാക്കുകള്‍. ഇതിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.അതിനിടെയാണ് ഇയാള്‍ക്കു നേരെ ആക്രമണമുണ്ടായത്.
മഗധീര എന്ന രാജമൗലി ചിത്രത്തിലൂടെ ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തിന് ഏറെ പ്രിയങ്കരനായി മാറിയ താരമായിരുന്നു രാംചരണ്‍. ആര്‍ആര്‍ആര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തോടെ രാജമൗലിയ്‌ക്കൊപ്പം രാംചരണിന്റെയും താരപരിവേഷം രാജ്യത്തിന് പുറത്തേക്കും വ്യാപിച്ചു. താരത്തിന്റെ ഭാര്യയായ ഉപാസന കാമിനേനി. 2012 ലാണ് ഇരുവരും വിവാഹിതരായത്.