35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കാനൊരുങ്ങി തമിഴകത്തിന്റെ താരരാജാക്കന്മാര്‍; രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രം അണിയറിയിലെന്ന് സൂചന; പുറത്തിറങ്ങുന്നത് രജനിയുടെ സിനിമാ ജീവിതത്തിന് തിരശീലയിടുന്ന ചിത്രമെന്നും റിപ്പോര്‍ട്ട്

Malayalilife
topbanner

ജനികാന്ത് കമല്‍ഹസാന്‍ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ സഖ്യം സംബന്ധിച്ച് ചൂടന്‍ ചര്‍ച്ച നടക്കുന്നതിനിടെ ഇരുവരും വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്തകളും ചര്‍ച്ചയാവുകയാണ്. തമിഴകത്തെ താരരാജാക്കന്‍മാരായ ഇരുവരും ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് ഇരുവരും ഒന്നിക്കാനൊരുങ്ങുന്നത്.

ലോകേഷ് കനകരാജ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക.ഇരുവരുടെയും കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായും അത് മാറും. പ്രമേയം എന്തെന്ന് വ്യക്തമായ സൂചനകള്‍ വന്നിട്ടില്ല. എന്നാല്‍ രജനികാന്ത് അഭിനയം നിര്‍ത്താനൊരുങ്ങുകയാണ് എന്ന് വാര്‍ത്തകളുണ്ട്. 2020ല്‍ തന്നെ സജീവരാഷ്ട്രീയത്തിലേക്ക് രജനികാന്ത് എത്തുമെന്ന് വാര്‍ത്ത വന്നിരുന്നു. അതിനാല്‍ സിനിമ നിര്‍ത്തുകയാണ് എന്നാണ് തമിഴകത്ത് നിന്നുള്ള സൂചന.

അപൂര്‍വ്വ രാഗങ്ങള്‍, അവള്‍ അപ്പടിത്താന്‍, പതിനാറു വയതിനിലെ, ഇളമൈ ഊഞ്ജല്‍ ആടുകിരത്, തില്ലു മുല്ല് എന്നിങ്ങനെ പതിനാറോളം ചിത്രങ്ങളില്‍ കമല്‍ഹാസനും രജനികാന്തും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഗിരഫ്ത്താര്‍ (1985) എന്ന ഹിന്ദി ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 

rajinikanth and kamalhasan act together

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES