Latest News

പാകിസ്താനില്‍ പോയപ്പോള്‍ മോഹന്‍ജോ ദാരോയിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു; പക്ഷേ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു; രാജമൗലിയിടെ ട്വീറ്റ് ചര്‍ച്ചയാകുമ്പോള്‍

Malayalilife
 പാകിസ്താനില്‍ പോയപ്പോള്‍ മോഹന്‍ജോ ദാരോയിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു; പക്ഷേ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു; രാജമൗലിയിടെ ട്വീറ്റ് ചര്‍ച്ചയാകുമ്പോള്‍

സ്‌കര്‍ പുരസ്‌കാര നിറവിലാണ് സംവിധായകന്‍ എസ്. എസ്. രാജമൗലി. ഇപ്പോഴിതാ പുതിയ ചിത്രത്തെ കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രാജമൗലി. തനിക്ക് പാകിസ്താന്‍ സന്ദര്‍ശനത്തിനിടെയുണ്ടായ ഒരു അനുഭവമാണ് ആനന്ദിനോട് സംവിധായകന്‍ പങ്കുവെച്ചത്.പാകിസ്ഥാനിലെ മോഹന്‍ജോ ദാരോ സന്ദര്‍ശിക്കുന്നതിന് അനുമതി ലഭിക്കാതിരുന്നതിനെക്കുറിച്ചുള്ള ഓര്‍മയാണ് തന്റെ ട്വിറ്റര്‍ പേജില്‍ അദ്ദേഹം പങ്കുവച്ചത്.

വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റിന് മറുപടി പറയവേയാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. ഹാരപ്പ, മോഹന്‍ജൊ ദാരോ, ലോത്തന്‍ മുതലായ സംസ്‌കാരങ്ങളെക്കുറിച്ചുള്ള ചില ചിത്രങ്ങള്‍ രാജമൗലിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ആനന്ദ് മഹീന്ദ്ര ചെയ്തത്. ഈ കാലഘട്ടം പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്തുകൂടെ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ചോദ്യം. ബാഹുബലിയ്ക്ക് മുന്‍പ് താന്‍ ചെയ്ത 'മഗധീര' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചുണ്ടായ ഒരു സംഭവമാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്.

'ധോലാവിര എന്ന സ്ഥലത്താണ് മഗധീരയുടെ ചിത്രീകരണം നടന്നത്. അവിടെ പുരാതനമായ ഒരു വൃക്ഷം കണ്ടു. ഏതാണ്ട് ഫോസില്‍ രൂപത്തിലേയ്ക്ക് മാറിയ ഒന്ന്. ആ വൃക്ഷം ആഖ്യാനം ചെയ്യുന്ന വിധത്തില്‍ സിന്ധുനദീതട സംസ്‌കാരത്തിന്റെ ഉയര്‍ച്ചയും പതനവും പറയുന്ന ഒരു ചിത്രത്തെക്കുറിച്ച് ആലോചിച്ചിരുന്നു' എന്നായിരുന്നു മറുപടി.

'ഈ സംഭവത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനില്‍ പോയപ്പോള്‍ മോഹന്‍ജൊ ദാരോയിലേയ്ക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ അനുമതി നിഷേധിക്കപ്പെട്ടതായും' രാജമൗലി കൂട്ടിച്ചേര്‍ത്തു.

rajamouli about new movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES