ഇന്ത്യന്‍ സിനിമയെ ലോക പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. 'ആര് ആര് ആറി'ന്റെ വിജയത്തിന് ശേഷം സ്വപ്ന പദ്ധതിയായ മഹാഭാരതത്തിനായി തയ്യാറെടുക്കുകയാണ് സംവിധായകന്.
സംവിധായകന് ഇന്ത്യന്‍ എക്സ്പ്രെസ്സിനു നല്കിയ അഭിമുഖത്തില്‍ തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് പങ്ക് വച്ചതാണ് ചര്‍ച്ചയാകുന്നത്.
മഹാഭാരതം ചലച്ചിത്രമാക്കുക എന്നത് തന്റെ ജീവിതലക്ഷ്യമാണെന്നും പത്ത് ഭാഗങ്ങളിലായിരിക്കും ചിത്രം നിര്‍മിക്കുകയെന്നും പങ്ക് വച്ചു. ചിത്രത്തിനായി രാജ്യത്ത് ലഭ്യമായ മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിക്കാന്‍ തന്നെ ഒരു വര്‍ഷമെടുക്കുമെന്നും രാജമൗലി പറഞ്ഞു.
266 എപ്പിസോഡുകള്‍ നീണ്ട മഹാഭാരതത്തിന്റെ ടെലിവിഷന്‍ പതിപ്പിനെ വെള്ളിത്തിരയിലെത്തിക്കണമെന്ന സ്വപ്ന പദ്ധതി ഉടനെ നിറവേറ്റുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് രാജമൗലി ചിത്രത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് സംസാരിച്ചത്. താന്‍ ഇത് വരെ ചെയ്ത ചിത്രങ്ങളെല്ലാം മഹാഭാരതം പോലെ വലിയ മാര്‍ജിനില്‍ തയ്യാറാക്കേണ്ട ചിത്രത്തിന്റെ പരമ്പര എങ്ങനെ തയ്യാറാക്കാണം എന്നതിന്റെ മുന്നൊരുക്കങ്ങളായിരുന്നു. ഇത് വരെ ചെയ്ത ചിത്രങ്ങളെല്ലാം മഹാഭാരതം എങ്ങനെ ചെയ്യാമെന്ന് പഠിപ്പിച്ചവയാണ് അദ്ദേഹം വെളിപ്പെടുത്തി.
ചിത്രം യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് നടത്തേണ്ട ദീര്‍ഘിച്ച പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളെക്കുറിച്ചുള്ള സൂചനയും രാജമൗലി നല്കി. ചിത്രമൊരുക്കുന്നതിന് മുന്‍പ് രാജ്യത്ത് ലഭ്യമായ എല്ലാ മഹാഭാരതത്തിന്റെ പതിപ്പുകളും സമഗ്രമായി പഠിക്കുന്നതിന് ഒരു വര്‍ഷമെടുക്കും. ഇവയെല്ലാം വായിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ചിത്രം പത്ത് ഭാഗങ്ങളില്‍ എനിക്ക് വേണ്ടി നിര്‍മിക്കാനാണ് ആഗ്രഹിക്കുന്നത്. അതാണ് എന്റെ ജീവിത ലക്ഷ്യം. എന്റെ ഓരോ സിനിമയും അതിലേയ്ക്കുള്ള ചവിട്ടുപടിയാണ് രാജമൗലി വ്യക്തമാക്കി
അതേസമയം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന രാജമൗലിയുടെ 29-ാം ചിത്രം പ്രഖ്യാപിച്ചിരുന്നു. നായക കഥാപാത്രത്തെ ഹനുമാനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 'എസ്എസ്എംബി 29' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.