ടെലിവിഷന്‍ അവതാരകനായി കരിയര്‍ ആരംഭിച്ച രാഹുല്‍ ഈശ്വറിനെ റിയാലിറ്റി ഷോകളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയുമാണ് കൂടുതല്‍ മലയാളികള്‍ക്കും പരിചിതനാകുന്നത്. ദിലീപ് വിഷയത്തില്‍ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നവരില്‍ എന്നും രാഹുല്‍ ഈശ്വര്‍ മുന്നിലുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്. നടന്‍ ദിലീപിനൊപ്പമുളള സെല്‍ഫിയാണ് രാഹുല്‍ ഈശ്വര്‍ പങ്കുവെച്ചിരിക്കുന്നത്.
' റഷ്യ ഉക്രൈന്‍ യുദ്ധത്തിന് കാരണക്കാരനായ, സുഡാനിലെ കലാപത്തിന് തിരികൊളുത്തിയ, ആഗോളതാപനത്തിനായി ഗൂഢാലോചന നടത്തിയ... ഒരു സാധു മനുഷ്യനെ കണ്ടുമുട്ടി'' എന്ന ക്യാപ്ഷനൊപ്പം സ്മൈലി സ്റ്റിക്കറുകളോടെയാണ് രാഹുല്‍ ഈശ്വര്‍ നടനൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ പോസ്റ്റ് മനസിലാക്കി ചിരിക്കുന്ന സ്മൈലികളും കമന്റ് ചെയ്തിട്ടുണ്ട്. ആക്ഷേപ ഹാസ്യമെന്നവണ്ണമുള്ള ക്യാപ്ഷനാണ് രാഹുല്‍ ഈശ്വര്‍ പോസ്റ്റിനു നല്‍കിയിരിക്കുന്നത്.ൃ
ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളിലെ പതിവ് മുഖമാണ് രാഹുല്‍ ഈശ്വര്‍. നടിയെ ആക്രമിച്ച കേസില്‍ നടനും പ്രതിയുമായ ദിലീപാണ് ശരിക്കും ഇരയായത് എന്ന് നേരത്തെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. നമ്പി നാരായണന് ശേഷം കേരള ചരിത്രത്തില്‍ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തി ദിലീപാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം സിനിമയില്‍ വീണ്ടും സജീവമാവുകയാണ് നടന്‍ ദിലീപ്. രാമലീലയ്ക്കു ശേഷം സംവിധായകന്‍ അരുണ്‍ ഗോപിയും ദീലീപും ഒന്നിക്കുന്ന ബാന്ദ്രയാണ് നടന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. തെന്നിന്ത്യന്‍ സുന്ദരി തമന്ന നായികയാവുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. പാര്‍ ഇന്ത്യന്‍ റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
വോയ്‌സ് ഓഫോ സത്യനാഥാണ് ദിലീപിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. പോസ്റ്റ്‌പ്രൊഡക്ഷന്‍ അവസാന ഘട്ടത്തിലെത്തിയ ചിത്രം റാഫിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വീണ നന്ദകുമാര്‍ നായികയാകുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ബോളിവുഡ് താരം അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ്,സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അനുശ്രീ എന്നിവരും അഭിനയിക്കുന്നു.