കൊച്ചുമകന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് വിഡിയോയുമായി നടന്‍ റഹ്‌മാന്‍. അമ്മയുടെ മടിയിലിരുന്നു കുസൃതി കാണിക്കുന്ന കൊച്ചുമകന്റെ വിഡിയോ പങ്കുവച്ച് താരം കുറിച്ചത് ഇങ്ങനെയാണ്
''ഫോട്ടോഗ്രാഫി എന്നത് ഓര്‍മ്മകളെ മൂര്‍ത്തമാക്കാനുള്ള കലയാണ്. മാസ്റ്റര്‍ അയാന്റെ ആദ്യ ഫോട്ടോ ഷൂട്ട്.'' ഈ ക്യൂട്ട് കുരുന്നിന്റെ വിഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളും ലൈക്കുകളുായി എത്തുന്നത്. അയാന്‍ സൂപ്പര്‍ ക്യൂട്ട് ആണെന്നും ഇത് ഹാപ്പി അപ്പൂപ്പനെന്നും അപ്പൂപ്പനായാലും താങ്കള്‍ ഞങ്ങളുടെ പഴയ റഹ്‌മാന്‍ തന്നെയെന്നുമൊക്കെയാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകള്‍.
കൊച്ചുമകനുമൊത്ത് ഈദ് ആഘോഷിച്ച ചിത്രങ്ങളും താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.താരത്തിന്റെ മകള്‍ റുഷ്ദയുടെ മകനാണ് അയാന്‍.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അല്‍ത്താഫ് നവാബിനും റുഷ്ദയ്ക്കും അയാന്‍ ജനിച്ചത്. റുഷ്ദയെക്കൂടാതെ അലിഷ എന്നൊരു മകളും റഹ്‌മാനുണ്ട്.