Latest News

വിട പറഞ്ഞത് മോളിവുഡിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റുകളുടെ നിര്‍മ്മാതാവ്; ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച പി കെ ആര്‍ പിള്ളയുടെ മരണം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്

Malayalilife
വിട പറഞ്ഞത് മോളിവുഡിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റുകളുടെ നിര്‍മ്മാതാവ്; ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച പി കെ ആര്‍ പിള്ളയുടെ മരണം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്

ചിത്രം, വന്ദനം തുടങ്ങി മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. തൃശ്ശൂര്‍ പട്ടിക്കാട്ടെ വീട്ടില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് തൃശ്ശൂരിലെ വീട്ടില്‍.

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകള്‍ പ്രേക്ഷകരിലേക്കെത്തിച്ച നിര്‍മ്മാതാവാണ് പി കെ ആര്‍ പിള്ള. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി നിരവധി സിനിമകളാണ് ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി നിരവധി സിനിമകള്‍ ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറില്‍ പി കെ ആര്‍ പിള്ള ഒരുക്കി അവസാന നാളുകളില്‍ മരുന്നിനും ഭക്ഷണത്തിനും നിവര്‍ത്തിയില്ലതെ ജീവിതം തള്ളിനീക്കുന്നതായി മുന്‍പ് വാര്‍ത്തകളെത്തിയിരുന്നു. എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് പി കെ ആര്‍ പിള്ള. മുംബൈയില്‍ ബിസിനസ് നടത്തിയിരുന്നു പിള്ള മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.

18 വര്‍ഷത്തിനിടെ 16 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 12 വര്‍ഷം മുന്‍പാണ് ബിസിനസ് തകര്‍ന്നതും തൃശൂരിലേക്ക് താമസമാക്കിയതും.1984ല്‍ നിര്‍മ്മിച്ച 'വെപ്രാളം' എന്ന ചിത്രമായിരുന്നു ആയിരുന്നു പിള്ള നിര്‍മ്മിച്ച ആദ്യചിത്രം. പിന്നീട് 'ഓണത്തുമ്പിക്കൊരൂഞ്ഞാല്‍', 'പുലി വരുന്നേ പുലി', 'ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍' തുടങ്ങി ജനപ്രിയ സിനിമകള്‍ നിര്‍മ്മിച്ചു.

producer p k r pillai passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES