കുതിരയെ ഓടിക്കാനുള്ള മടി കൊണ്ട് മലയാളത്തിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നിലെ കേന്ദ്രകഥാപാത്രം വേണ്ടെന്ന് വച്ച മഹാനാണ് ബിജു മേനോനെന്ന് പൃഥി; ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളല്ലെ ചെയ്യാന്‍ പറ്റൂവെന്ന് മറുപടിയുമായി ബിജു മേനോനും; താരങ്ങളുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
topbanner
 കുതിരയെ ഓടിക്കാനുള്ള മടി കൊണ്ട് മലയാളത്തിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നിലെ കേന്ദ്രകഥാപാത്രം വേണ്ടെന്ന് വച്ച മഹാനാണ് ബിജു മേനോനെന്ന് പൃഥി; ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളല്ലെ ചെയ്യാന്‍ പറ്റൂവെന്ന് മറുപടിയുമായി ബിജു മേനോനും; താരങ്ങളുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

പൃഥ്വിരാജും ബിജു മേനോനും ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രം അയ്യപ്പനും കോശിയും മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ഇരുവരും ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ ചില തുറന്ന് പറച്ചിലുകള്‍ നടത്തിയതാണ് ചര്‍ച്ചയാകുന്നത്.

ബിജു മേനോന്‍ അല്‍പ്പം മടിയുള്ള കൂട്ടത്തിലാണ് എന്നാണ് പൃഥ്വി പറയുന്നത്.ഏയ് മടിയൊന്നും ഇല്ലെന്ന് ബിജു മേനോന്‍ തിരിച്ച പറഞ്ഞതോടെ  'ഒന്നും പറയണ്ട, മടിയന്‍ തന്നെയാണെന്ന്' ഉറപ്പിച്ചു പറഞ്ഞ പൃഥി ബിജു മേനോന്റെ മടിയെക്കുറിച്ച് വിവരിക്കാന്‍ നടത്തിയ തുറന്ന് പറച്ചിലാണ് ശ്രദ്ധ നേടുന്ന്. 
മലയാളത്തിലെ ഏറ്റവും വലിയ സിനിമയിലെ ഒരു കേന്ദ്രകഥാപാത്രം മലയാളത്തിലെ ഏറ്റവും വലിയ സംവിധായകന്‍ ഓഫര്‍ ചെയ്തിട്ട് കുതിര ഓടിക്കണമെന്ന ഒറ്റ കാരണം കൊണ്ട് ആ സിനിമ വേണ്ടെന്ന് വച്ച മഹാനാണ് ഈ ഇരിക്കുന്നത്' എന്നാണ് ക്ലബ് എഫ്.എമ്മുമായുള്ള അഭിമുഖത്തില്‍ ബിജുമേനോനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. 

എന്നാല്‍ ഏത് ചിത്രത്തിലെ റോളാണ് നിരസിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയില്ല.ആ സിനിമ ഏതാണെന്ന് അവതാരകന്‍ പൃഥ്വിയോട് ചോദിക്കുകയുണ്ടായി. എന്നാല്‍ സിനിമയുടെ പേര് പറയരുതെന്നു പറഞ്ഞ് ബിജു പൃഥിരാജിനെ വിലക്കി.

തനിക്ക് മടിയല്ലെന്നും എല്ലാം നമുക്ക് പറ്റില്ലല്ലോ എന്നാണ് ബിജു മേനോന്‍ പറയുന്നത്. ജീവിതത്തില്‍ തികച്ചും സംതൃപ്തനായ ഒരു വ്യക്തിയാണ് ബിജുമേനോന്‍ എന്നും അതുകൊണ്ട് തനിക്ക് പലപ്പോഴും അദ്ദേഹത്തോട് അസൂയ തോന്നിയിട്ടുണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു.

prithviraj SAYS about biju menon

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES