പ്രണയത്തിന്റെ തൂവല്‍ സ്പര്‍ശത്താല്‍ സംഗീതത്തിനും നൃത്തതിനും പ്രാധാന്യം നല്കുന്ന പ്രണയാക്ഷരങ്ങള്‍ അണിയറയില്‍. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിരിക്കുന്നത് ബിജു എബ്രഹാം ആണ്..സിനിമാസിന്റെ ബാനറില്‍ പ്രസിദ്ധ സംവിധായകന് ശങ്കറിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആര് ശ്രീനിവാസ സംവിധാനം ചെയ്യുന്ന പ്രണയാക്ഷരങ്ങളില് മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളോടൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളെയും അണിനിരത്തിയാണ് പ്രണയത്തിന്റെ ആദ്യാക്ഷരം ഒരുങ്ങുന്നത്.
ഷൂട്ടിങ് മെയ് പകുതിയോടെ മൈസൂരില്‍ തുടങ്ങി കല്‍പ്പത്തി, ഷൊര്‍ണ്ണൂര്‍, തഞ്ചാവൂര്‍, എന്നിവിടങ്ങളില്‍ പൂര്‍ത്തിയാവും.ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് കൃഷ്ണ, രമേശ് കുടമാളൂര്‍, ബിജു എബ്രഹാം എന്നിവരാണ്.
രഞ്ജിനി സുധീരനും, സുരേഷ് പെരിനാട് എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശോഭ ശിവാനി, രജനി സുധീരന്, ലിസി, സ്വരസാഗര്‍, സുരേഷ് പെരുനാട് എന്നിവരാണ് പ്രണയാക്ഷരങ്ങള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
പത്മശ്രീ മധു, ഷമ്മി തിലകന് ,നാസര്‍, ബിജു എബ്രഹാം, ബാബു അടൂര്‍, സുജിന്‍ കോട്ടയം, അംബിക,രേവതി സുഹാസിനി, മാളവിക, ഡോ നുന്ന ഖാന്, മാളവിക നന്ദന്, ദേവിക, വിഷ്ണു പ്രിയ, ആശ പ്രിന്‍സ്, ബിനി പ്രേംരാജ്, പാര്‍വതി, ഇന്ദിര ബാലു , ഋതു സാരംഗി, നിജി, അനീഷ അനു, മേരിക്കുട്ടി, കവിയൂര്‍ പൊന്നമ്മ, തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ക്രിസ്തുമസിന് പ്രണയക്ഷരങ്ങള്‍ തിയറ്ററിയെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.