ബാഹുബലി എന്ന സിനിമയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. എന്നാല്‍, അതിനു ശേഷം പുറത്തിറങ്ങിയ പ്രഭാസിന്റെ സഹോ എന്ന ചിത്രത്തിനും വിചാരിച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോളിതാ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ചിത്രമായ രാധേശ്യാം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനുണ്ടായ നഷ്ടം നികത്താന്‍ പ്രഭാസ് തന്റെ പ്രതിഫലത്തില്‍ നിന്ന് 50 കോടി തിരികെ നല്‍കി എന്നാണ് വിവരം.
100 കോടി രൂപയാണ് വിക്രം ആദിത്യ എന്ന രാധേശ്യാമിലെ കഥാപാത്രത്തിനായി പ്രഭാസ് വാങ്ങിയത്. എന്നാല്‍ ചിത്രം കനത്ത പരാജയം നേരിട്ടു. 100 കോടിയുടെ നഷ്ടമാണ് നിര്‍മ്മാതാക്കള്‍ക്ക് വരുത്തിയത്. നിര്‍മ്മാതാക്കളോ വിതരണക്കാരോ പണം തിരികെ നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വന്തം തീരുമാനമാണിതെന്നും പ്രഭാസ് പറഞ്ഞു. രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രം യുവി ക്രിയേഷന്‍സും ടി സീരീസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. പൂജ ഹെഗ്‌ഡെ ആണ് നായിക.
സലാര്‍ ആണ് പ്രഭാസിന്റെ വാരാനിരിക്കുന്ന ചിത്രം. കഴിഞ്ഞ രണ്ട് സിനിമകളുടെ പരാജയത്തിന്റെ ക്ഷീണം സലാര്‍, ആദിപുരുഷ് സിനിമകളിലൂടെ നികത്താന്‍ കഴിയുമോ എന്നാണ് പ്രേക്ഷകരും നോക്കിക്കാണുന്നത്.