ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ താരമാണ് വിജയ് ആന്റണി. 2012 ല്‍ 'നാന്‍' എന്ന സിനിമയിലൂടെയാണ് വിജയ് ആന്റണി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് സലിം, ഇന്ത്യ പാകിസ്താന്‍, പിച്ചൈക്കാരന്‍, അണ്ണാദുരൈ, തിമിരും പുടിച്ചവന്‍, ട്രാഫിക് രാമസ്വാമി തുടങ്ങി നിരവധി സിനിമകളില്‍ വിജയ് ആന്റണി അഭിനയിച്ചു.
പിച്ചെക്കാരന്‍ 2 എന്ന സിനിമയുടെ ഷൂട്ടിം?ഗിന് മലേഷ്യയില്‍വച്ചുണ്ടായ അപകടത്തില്‍ വിജയ്യുടെ മുഖത്ത് പരിക്കേറ്റിരുന്നു. അപകട ശേഷം മുഖത്ത് നടന് ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നു. മുഖത്തിന്റെ ആകൃതിയില്‍ ചെറിയ മാറ്റം ഉണ്ടായി. ഇപ്പോഴിതാ തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിജയ് ആന്റണി.
പിച്ചൈക്കാരന്‍ 2 സിനിമയുടെ മലേഷ്യയിലെ ചിത്രീകരണത്തിനിടെയാണ് നടന്‍ വിജയ് ആന്റണിക്ക് അപകടമുണ്ടാകുന്നത്. ഈ വര്‍ഷമാദ്യമായിരുന്നു സംഭവം. അപകട ശേഷം മുഖത്ത് നടന് ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നു. മുഖത്തിന്റെ ആകൃതിയില്‍ ചെറിയൊരു മാറ്റവും നടന് വന്നിട്ടുണ്ട്.
ഷൂട്ടിംഗിന് മലേഷ്യയില്‍ പോയതായിരുന്നു. കടലില്‍ ജെറ്റ് സ്‌കിയില്‍ ഞാനും നായികയും പോയിക്കൊണ്ടിരിക്കുകയായിരുന്നു. മറ്റാെരു ബോട്ടില്‍ ഞങ്ങളെ ചിത്രീകരിക്കുന്നുമുണ്ട്. ഭയങ്കര സ്പീഡിലായിരുന്നു പോയിക്കൊണ്ടിരുന്നത്. ബോട്ടിനടുത്ത് കൂടെ പോയാല്‍ ക്യാമറയില്‍ നല്ല വിഷ്വല്‍ ലഭിക്കുമെന്ന് കരുതി.
ആദ്യ റൗണ്ട് ചെയ്തു. കുറച്ച് കൂടി നല്ല വിഷ്വലിനായി ഒരു റൗണ്ട് കൂടെ പോയി. എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ല. തിരകള്‍ വന്നടിച്ച് ജെറ്റ് സ്‌കി ബോട്ടിന് പോയി ഇടിച്ചതാണെന്ന് തോന്നുന്നു. മുഖത്തിടിച്ച് മൂക്ക് ഉള്ളിലേക്ക് പോയി. താടിയെല്ല് താഴേക്ക് പോയി. കടലില്‍ നിന്നും അസിസ്റ്റന്റുകളെല്ലാം കൂടെ രക്ഷിച്ചു. ഒരു വശത്ത് കണ്ണിന് വരെ പരിക്ക് പറ്റിയിരുന്നു.
ഒരു ദിവസത്തിനുള്ളില്‍ കണ്ണ് തുറന്ന് നോക്കി, എല്ലാവരും വിഷമിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ചെറിയ പരിക്ക് മാത്രമാണെന്നാണ് ഞാന്‍ കരുതിയത്. കണ്ണാടി നോക്കിയപ്പോഴാണ് മനസ്സിലായത് എന്താണ് സംഭവിച്ചതെന്ന്.
ഇപ്പോള്‍ പോലും ചെറിയ പ്രശ്നങ്ങളുണ്ട്. ചില വാക്കുകള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ അതൊന്നും കുഴപ്പമില്ല മനസ് വളരെ നന്നായിരിക്കുന്നുണ്ട്. ആക്സിഡന്റിന് ശേഷം എന്റെ പെരുമാറ്റത്തിലും ചിന്തകളിലും മാറ്റം വന്നിട്ടുണ്ട്. എല്ലാത്തിനെയും പോസിറ്റീവായി കാണുന്നു. മുഖത്തിന്റെ ആകൃതി ശരിയാക്കാന്‍ ഇപ്പോഴും ചികിത്സ തുടരുകയാണ്. അപകടം നടന്ന ശേഷം വീട്ടിലെല്ലാവര്‍ക്കും ടെന്‍ഷനായിരുന്നു. എനിക്ക് കുഴപ്പമാെന്നുമില്ലെന്ന് പറഞ്ഞു. അതവര്‍ക്ക് പ്രതീക്ഷ നല്‍കി. ഭാര്യയ്ക്കിപ്പോഴും തന്റെ അപകമുണ്ടാക്കിയ മനോവിഷമത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് വരാന്‍ കഴിഞ്ഞിട്ടില്ലെന്നും വിജയ് ആന്റണി വ്യക്തമാക്കി. മലേഷ്യയില്‍ വെച്ചുണ്ടായ അപകടമായതിനാല്‍ ഭാര്യക്ക് പെട്ടെന്ന് വന്ന് കാണാന്‍ പറ്റിയില്ല. എന്നെ കാണുന്നത് വരെയും അവള്‍ വിഷമത്തിലായിരുന്നു. ഇപ്പോള്‍ നന്നായിരിക്കുന്നു'- വിജയ് ആന്റണി വ്യക്തമാക്കി.
അപകടത്തിന് ശേഷം ആദ്യമായാണ് വിജയ് ആന്റണി ഇതേക്കുറിച്ച് പങ്കുവയ്ക്കുന്നത്. പിച്ചെക്കാരന്‍ 2 എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. വിജയ് ആന്റണി തന്നെയാണ് പിച്ചൈക്കാരന്‍ 2 ന്റെ തിരക്കഥയും സംവിധാനവും.