കഴിഞ്ഞ ദിവസം രാത്രിയുണ്ടായ താനൂര്‍ ബോട്ട് അപകടം നടന്നതിന്റെ ഞെട്ടലിലാണ് മലയാളികള്‍ ഇപ്പോഴും. പതിനഞ്ചോളം കുട്ടികളാണ് ഈ അപകടത്തില്‍ മരണപ്പെട്ടത്. ഇരുപത്തിരണ്ടോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. യാതൊരു വിധ സുരക്ഷാ കാര്യങ്ങളോ, ലൈസന്‍സോ ഒന്നും തന്നെയില്ലാതെ അതും വൈകിട്ട് ആറ് മണികഴിഞ്ഞ് ബോട്ടിംഗ് പാടില്ലാത്തതും നോക്കാതെ നടന്നൊരു വലിയ അപകടനമായിരുന്നു ഇത്.ഇപ്പോഴിതാ നടന്‍ ജഗതി ശ്രീകുമാറിന്റെ മകളായ പാര്‍വതി ഷോണ്‍ സംഭവമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ്.
കേരളത്തിലെ ഭരണത്തിന് എതിരെയും അഴിമതിക്ക് എതിരേയുമൊക്കെയാണ് പാര്‍വതി പ്രതികരിച്ചത്. ''നിങ്ങളെ എല്ലാവരെയും പോലെ ആ വാര്‍ത്ത കേട്ട് ഞാനും ഞെട്ടി. മലപ്പുറം തന്നൂരിലെ ബോട്ട് അപകടം. ഇരുപത്തിയൊന്ന് മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓര്‍ക്കാന്‍ കൂടി വയ്യ.
ഞാന്‍ അധികം നേരം ആ വാര്‍ത്ത വായിച്ചില്ല. ഒന്ന് മാത്രം വായിച്ചു രണ്ട് ലക്ഷം രൂപം മരിച്ച പോയവരുടെ കുടുംബത്തിന് കൊടുക്കുമെന്നത്. ഭയങ്കരം.. കേമം രണ്ട് ലക്ഷം രൂപയെ ഉള്ളോ! എത്ര കോടി കൊടുത്താലും ആ ജീവനോളം വില വരില്ല. മൊത്തം അഴിമതിയാണ് നാട്ടില്‍ നടക്കുന്നത്. അവിടെയും ഇവിടെയുമൊക്കെ ക്യാമറ വച്ചതിനൊക്കെ എത്ര കോടിയാ അഴിമതി നടന്നതെന്ന് ഞാന്‍ കേട്ടു. എന്തൊരു നാറിയ ഭരണമാണ് ഇത്.
മുഖ്യമന്ത്രി അവറുകള്‍ക്ക് ഒന്നും പറയാനില്ലേ! ആ മനുഷ്യന്റെ ചുറ്റിനും നടക്കുന്ന അഴിമതിയെ കുറിച്ച് ആ മനുഷ്യന്‍ ഒന്നും പറയാനില്ലേ? ഒരു മുഖ്യമന്ത്രി ഇങ്ങനെയാണോ? ഈ ടൂറിസം നടക്കുന്ന സ്ഥലങ്ങളില്‍ കുറച്ച് പൈസ മുടക്കി കുറച്ച് സുരക്ഷിതത്തോടെ ആളുകള്‍ക്ക് സഞ്ചരിക്കുന്ന രീതിയില്‍ എന്തെങ്കിലും ചെയ്തുകൂടെ! ഈ അഴിമതിയൊക്കെ കാണിച്ച് തിന്നുമുടിച്ച് ആര്‍ക്ക് ഗുണം ചെയ്യും? കഷ്ടം തോന്നുന്നു. സത്യം പറഞ്ഞാല്‍ സങ്കടം വന്നു. ഞാന്‍ അധികം ആ ന്യൂസ് വായിച്ചില്ല. എനിക്ക് ഓര്‍ക്കാന്‍ വയ്യായിരുന്നു.
ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോള്‍ നമ്മുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സില്‍ വരുന്നത്. അഴിമതി മാത്രമേ ചുറ്റിനും നടക്കുന്നോള്ളൂ. നാറിയ ഭരണം! ഈ കേരളത്തില്‍ ജീവിക്കുന്നതിലും ഭേദം തൂങ്ങി ചത്തെക്കുന്നതാണ്. സത്യം..'', പാര്‍വതി പറഞ്ഞു. പാര്‍വതി വീഡിയോയില്‍ പറഞ്ഞ കാര്യം തെറ്റാണെന്ന് പലരും അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാര്‍ പത്ത് ലക്ഷം രൂപയാണ് നല്‍കുന്നതെന്ന് പലരും മറുപടി കൊടുത്തു. താന്‍ പൈസ കൊടുത്തതിനെ കുറിച്ചല്ല, മരിച്ചവര്‍ക്ക് പകരം ആവില്ലല്ലോ പൈസ എന്നാണ് ഉദ്ദേശിച്ചതെന്നും പാര്‍വതി പ്രതികരിച്ചു.