Latest News

പച്ചമാങ്ങയുടെ ട്രെയിലര്‍ പുറത്തെത്തി; പ്രതാപ് പോത്തന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 7 ന് റിലീസ് ചെയ്യും...

Malayalilife
topbanner
പച്ചമാങ്ങയുടെ ട്രെയിലര്‍ പുറത്തെത്തി; പ്രതാപ് പോത്തന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 7 ന് റിലീസ് ചെയ്യും...


പ്രതാപ് പോത്തന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പച്ചമാങ്ങയുടെ ട്രെയിലര്‍ എത്തി. ഒരു മിനിട്ട് ഇരുപത്തിയഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇതിനോടകം നിരവധിയാളുകളാണ് കണ്ടത്. ദാമ്പത്യത്തെ വളരെ ഗൗരവമായി സമീപിക്കുമ്പോള്‍ തന്നെ അതിലെ പൊള്ളത്തരങ്ങളും ജീവിത മൂല്യങ്ങളും തുറന്ന് കാണിക്കുന്ന സിനിമ ഫെബ്രുവരി 7 നാണ് റിലീസിന് എത്തുക. 

ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന പച്ചമാങ്ങ, ജെഷീദ ഷാജിയും, പോള്‍ പൊന്മാണിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും  എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് പച്ചമാങ്ങയുടെ കഥ ഒരുക്കിയിട്ടുള്ളത്. കുടുംബ ബന്ധങ്ങളുടെയും സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതവുമാണ് പച്ചമാങ്ങയുടെ ഇതിവൃത്തം.

സൗഹൃദവും പ്രണയവുമെല്ലാം കൊടുക്കല്‍വാങ്ങലിന്റെയും കണക്കുപറച്ചിലിന്റെയും കഥ പറയുന്ന പുതിയ കാലത്തെ ജീവിതത്തിലൂടെയും സിനിമ കടന്നുപോകുന്നുണ്ട്. മലയാളിയുടെ പൊള്ളയായ ജീവിതത്തെയും പച്ചമാങ്ങ തുറന്നുകാട്ടുന്നു. അങ്ങനെ തികച്ചും കുടുംബബന്ധങ്ങളുടെ കഥയാണ് പച്ചമാങ്ങ പറയുന്നത്. തെന്നിന്ത്യന്‍ താരം സോന നായികയായ സുജാതയായി എത്തുമ്പോള്‍ ബാലനായി പ്രതാപ് പോത്തന്‍. ഇവരെക്കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നു.

 

pachamanga movie trailer

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES