രക്ഷാധികാരി ബൈജു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'ഒബേബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമ പ്രവര്‍ത്തകരില്‍ പ്രമുഖരായ രഞ്ജന്‍ പ്രമോദും, ദിലീഷ് പോത്തനും കൈ കോര്‍ക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയാണ് അണിയറ പ്രവര്‍ത്തകര്‍ പേര് പ്രഖ്യാപിച്ചത്. ത്രില്ലര്‍ സ്വഭാവം നല്‍കുന്നതാണ് പോസ്റ്റര്‍. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയുമാണ് ദിലീഷ് പോത്തന്‍. രഞ്ജന്‍ പ്രമോദും ദിലീഷ് പോത്തനും ആദ്യമായാണ് ഒരുമിക്കുന്നത്. രഘുനാഥ് പലേരി, സജി സോമന്‍, ഡോ. ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റു താരങ്ങള്‍.
ദിലീപ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേവര്‍പള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ സംജിത് മുഹമ്മദ്. ചിത്രം ഉടന്‍ റിലീസ് ചെയ്യും.