Latest News

മിഖായേല്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഹനീഫ് അദേനി ചിത്രവുമായി നിവിന്‍ പോളി;എന്‍പി 42 ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി

Malayalilife
മിഖായേല്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഹനീഫ് അദേനി ചിത്രവുമായി നിവിന്‍ പോളി;എന്‍പി 42 ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി

നീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു വെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തതാണ്. നാല് മാസങ്ങളിലായി ചിത്രം രണ്ട് ഷെഡ്യൂളായിട്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നുത്. യുഎയിലും കേരളത്തിലു മായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നിവിന്‍ പോളി- ഹനീഫ് അദേനി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ട്.

'മിഖായേല്‍' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിവിന്‍ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന പ്രൊജക്റ്റാണ് ഇത്. 'എന്‍പി 42' എന്ന വിശേഷണപ്പേരുള്ള ചിത്രം നിര്‍മിക്കുന്നത് മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ്. വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എന്തായാലും നിവിന്‍ പോളിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.

ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഉടന്‍ തന്നെ പ്രഖ്യാപിക്കും. റിലീസ് തീയതിയും തുടര്‍ന്നുള്ള അപ്ഡേറ്റുകളും അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.  നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. 

പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍, കോസ്റ്റ്യൂം - മെല്‍വി ജെ, മ്യൂസിക് - മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മേക്കപ്പ് - ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ - സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് - ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍,  പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്‌നിവേശ്, DOP അസോസിയേറ്റ് - രതീഷ് മന്നാര്‍. പി ആര്‍ ഒ - ശബരി

np42 shooting completed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES