നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ടിന് പതിമൂന്നാമത് ദാദാ സാഹിബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പരാമര്‍ശം. സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഫിലിം സ്റ്റുഡിയോയായ യൂഡ്ലീ ഫിലിംസ് നിര്‍മ്മിച്ച ആദ്യ മലയാള ചിത്രമാണ് .
ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സണ്ണി വയ്നാണ്. ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, സണ്ണിവയ്ന്‍, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, രമ്യ സുരേഷ് എന്നിവരാണ് താരങ്ങള്‍. ഒരു അപകടത്തെത്തുടര്‍ന്ന് സ്വപ്നങ്ങള്‍ തകര്‍ന്ന കേരളത്തിലെ ഗ്രാമീണ കായിക താരത്തിന്റെ കഥ പറയുന്നതാണ് ചിത്രം. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും സാക്ഷ്യമാണ് ഈ ബഹുമതിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.