2022ല്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'നമ്മള്‍'. കോളേജ് സൗഹൃദങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ നടന്‍ രാഘവന്റെ മകന്‍ ജിഷ്ണു, ഭരതന്റെയും കെപിഎസി ലളിതയുടെയും മകന്‍ സിദ്ധാര്‍ത്ഥ്, ഭാവന, വിജേഷ് തുടങ്ങിയവര്‍ നമ്മളിലൂടെ സിനിമാലോകത്തെത്തി. പ്രശാന്ത് അലക്‌സാണ്ടര്‍, ദിനേഷ് പ്രഭാകര്‍ തുടങ്ങിയവര്‍ക്ക് മികച്ച കഥാപാത്രങ്ങളെയും സിനിമ സമ്മാനിച്ചു. കോളേജ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിലെ ആ പഴയ കൂട്ടുകാര്‍ വീണ്ടും ഒത്തുചേര്‍ന്നു.
നമ്മള്‍ എന്ന ചിത്രത്തിലെ സഹതാരങ്ങള്‍ക്കൊപ്പം ഒത്തുകൂടിയതിന്റെ ഒരു ചിത്രം പങ്കിട്ടിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കോളേജ് സുഹൃത്തുക്കളുടെ വിസ്മയകരമായ ഒത്തുചേരലായിരുന്നു അത്..ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്തു,എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചത്. ദിനേഷ് പ്രഭാകര്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, ജമേഷ് കോട്ടയ്ക്കല്‍, വിജീഷ്, ശ്രീകുമാര്‍ എന്നിവരെയും ചിത്രത്തില്‍ കാണാം.അടുത്തിടെ നമ്മളിലൂടെ സിനിമയിലെത്തിയ ഓര്‍മകള്‍ ഭാവനയും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു.