വൈന്‍ റെഡ് നിറത്തിലെ ഗൗണില്‍ മൃദുല മുരളി; പ്രിയതമനൊപ്പം കേക്ക് മുറിച്ച് താരം

Malayalilife
topbanner
വൈന്‍ റെഡ് നിറത്തിലെ ഗൗണില്‍ മൃദുല മുരളി; പ്രിയതമനൊപ്പം കേക്ക് മുറിച്ച് താരം

ചുരക്കം ചില ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ നടിയാണ് മൃദുല മുരളി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം വിവാഹിതയായത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയയായ നടിയായി മാറിയ താരമാണ് മൃദുല മുരളി. മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെയാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്.കോവിഡ് കാരണംോ  ഉറ്റക്കൂട്ടുകാരികള്‍ക്കൊന്നും വിവാഹത്തില്‍ പങ്കെടുക്കാനായില്ല. പലരും ഓണ്‍ലൈനായി വെര്‍ച്യല്‍ ആയിട്ടാണ് വിവാഹം കണ്ടത്.

വിവാഹശേഷം നടന്ന കോക്ക്ടെയ്ല്‍ പാര്‍ട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വൈന്‍ റെഡ് നിറത്തിലെ ഗൗണിലാണ് മൃദുല പാര്‍ട്ടിക്ക് എത്തിയത്. അടുത്ത സുഹൃത്തുക്കളൊക്കെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിജയ് യേശുദാസും പാര്‍ട്ടിക്ക് എത്തിയിരുന്നു. കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ടിയമരിയ ഡിസൈന്‍ ചെയ്ത ഗൗണാണ് മൃദുല ധരിച്ചിരിക്കുന്നത്.

റെഡ് ചില്ലീസ്, അയാള്‍ ഞാനല്ല, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് മൃദുല മുരളി. വളരെ ചെറുപ്പത്തില്‍ തന്നെ അവതാരകയായി രംഗത്തെത്തിയ മൃദുല പിന്നീട് 2009ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.


 

Read more topics: # mridula murali,# latest party pictures
mridula murali latest party pictures

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES