കുഞ്ഞുങ്ങളുടെ ചിത്രത്തിന് താഴെ മോശം കമന്റ്; അശ്ലീല കമന്റിട്ട ആളെക്കൊണ്ട് മാപ്പു പറയിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്‌

Malayalilife
topbanner
കുഞ്ഞുങ്ങളുടെ ചിത്രത്തിന് താഴെ മോശം കമന്റ്; അശ്ലീല കമന്റിട്ട ആളെക്കൊണ്ട് മാപ്പു പറയിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്‌

ടി നിര്‍മ്മാതാവ് എന്നതിലൊക്കെ ഉപരി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാന്ദ്ര തോമസ് എന്ന അമ്മയെക്കുറിച്ചാണ് ആരാധകര്‍ വാചാലരാകുന്നത്. തന്റെ ഇരട്ടപെണ്‍കുട്ടികളെ നാട്ടിന്‍ പുറത്തെ സകല സൗഭാഗ്യങ്ങളും അറിഞ്ഞ് മണ്ണിലും മഴയത്തും വളര്‍ത്തുകയാണ് ആ അമ്മ. ആരും കൊതിച്ചു പോകും സൗന്ദ്രാ തോമസ് പങ്കുവയ്ക്കുന്ന വീഡിയോകള്‍ കണ്ടാല്‍. കഴിഞ്ഞ ദിവസം തന്റെ മക്കളെ കിണറ്റിന്റെ കരയില്‍ കുളിപ്പിക്കുന്ന വീഡിയോ സാന്ദ്ര പങ്കുവച്ചിരുന്നു. ഇതില്‍ ഒരാള്‍ അശ്ലീല കമന്റിട്ടതിനെക്കുറിച്ച് വാര്‍ത്തയായിരുന്നു. സംഗീത സംവിധായകന്‍കൈലാസ് മേനോന്‍ ആണ് ഇതിനെക്കുറിച്ച് കുറിപ്പ് പങ്കുവച്ചത.്

രണ്ട് വയസ്സ് മാത്രം പ്രായമുളള തന്റെ ഇരട്ടക്കുട്ടികളെ കിണറ്റിന്‍ കരയില്‍ നിര്‍ത്തി തലയില്‍ വെള്ളമൊഴിക്കുന്ന വീഡിയോ സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്കാണ് ഒരാള്‍ അശ്ലീല കമന്റിട്ടത്. ശ്രദ്ധ കിട്ടണമെങ്കില്‍ നിങ്ങള്‍ നഗ്നയായി വരണം എന്ന തരത്തിലായിരുന്നു ആ കമന്റ്.കമന്റിനോട് സാന്ദ്ര പ്രതികരിച്ചത് വ്യത്യസ്തമായ തരത്തിലാണ്. സാന്ദ്ര അയാള്‍ക്ക് നേരിട്ട് മെസ്സേജ് അയച്ചു. ശ്രദ്ധ കിട്ടാന്‍ വേണ്ടി തന്നോട് നഗ്നയായി വരാന്‍ ആവശ്യപ്പെടുന്ന താങ്കളുടെ മെസ്സേജ് ഒരു ഗ്രൂപ്പില്‍ കണ്ടുവെന്നും ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് താങ്കള്‍ എന്നറിഞ്ഞ് താങ്കളുടെ കുടുംബത്തെ കുറിച്ചോര്‍ത്ത് ദുഖം തോന്നുന്നു എന്നാണ് സാന്ദ്ര അയച്ച മെസ്സേജ്.ഇക്കാര്യം സാന്ദ്ര തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കമന്റിട്ടയാളുടെ പേരും ചിത്രവും മറച്ച് വെച്ചായിരുന്നു സാന്ദ്രയുടെ പോസ്റ്റ്. സാന്ദ്രയ്ക്കുണ്ടായ അനുഭവം വാര്‍ത്തയാവുകയും സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ അടക്കമുളളവര്‍ പ്രതികരിക്കുകയുമുണ്ടായി. ഇതോടെയാണ് അശ്ലീല കമന്റിട്ടയാള്‍ മാപ്പുമായി രംഗത്ത് വന്നത്.

സാന്ദ്രയോട് മാപ്പ് പറഞ്ഞ ഇയാള്‍ ഇനി ആരോടും ഇങ്ങനെ ചെയ്യില്ല എന്നുമാണ് ഇയാള്‍ പറഞ്ഞത്. മാപ്പ് പറഞ്ഞുകൊണ്ടുളള മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടും സാന്ദ്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെന്റെ ദിവസത്തെ കൂടുതല്‍ മികച്ചതാക്കി എന്നാണ് സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സാന്ദ്രയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റുമായി രംഗത്ത് വരുന്നുണ്ട്. സാന്ദ്ര ഒരു നല്ല അമ്മയാണെന്നാണ് ആരാധകര്‍ ഒരു പോലെ പറയുന്നത്. സാന്ദ്രയ്ക്കുണ്ടായ അനുഭവം സംബന്ധിച്ച് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരുന്നു.

 കമന്റ് എന്നെ ആദ്യം കാണിച്ചപ്പോള്‍ ഞാന്‍ സാന്ദ്രയോടു പറഞ്ഞത് പേര് മറയ്ക്കാതെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു ഇതിനെതിരെ പ്രതികരിക്കണം എന്നാണ്. അതിലും കുറഞ്ഞ ശിക്ഷ ഇയാള്‍ അര്‍ഹിക്കുന്നില്ല എങ്കിലും സാന്ദ്ര ചെയ്തത് മറിച്ചാണ്.കമന്റ് ഇട്ടയാള്‍ക്ക് അയച്ച പേര്‍സണല്‍ മെസ്സേജ് ഇതില്‍ കാണാന്‍ കഴിയും. അയാള്‍ക്ക് ഒരു കുടുംബമില്ലേ, ഒരു മകള്‍ ഇല്ലേ, അവര്‍ ഇത് കാണുമ്പോള്‍ ഉള്ള അവസ്ഥയെന്താകും, ഭര്‍ത്താവിനെയും അച്ഛനെയും ഓര്‍ത്തുണ്ടാവുന്ന നാണക്കേട് എത്രയാവും, അത് ഓര്‍ത്തു മാത്രം അങ്ങനെ ചെയ്യണ്ട, പകരം പേര്‍സണല്‍ മെസ്സേജ് അയക്കാം, അത് കണ്ട് അയാള്‍ക്ക് ചെയ്ത തെറ്റ് മനസ്സിലാക്കി തിരുത്തണേല്‍ തിരുത്തട്ടെ എന്ന്. പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി. അങ്ങനെ ചിന്തിക്കാന്‍ തോന്നിയതില്‍ സാന്ദ്രയോടു ബഹുമാനവും തോന്നിയെന്നാണ് കൈലാസ് കുറിച്ചത്.


 

man apologizes to sandra thomas for his bad comment

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES