സതീഷ് നായകനാകുന്ന വിത്തൈക്കാരന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ ലോകേഷ് കനകരാജാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
നായ് ശേഖര്‍ എന്ന ചിത്രത്തിലൂടെയാണ് സതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്.
തുടര്‍ന്ന് മദ്രസപട്ടണം, വാഗൈ ചുടവ, മാന്‍ കരാട്ടെ, കത്തി, നയ്യാണ്ടി, റെമോ, ഭൈരവ, സ്ലേക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വാരിസ്, കണ്ണൈ നമടെ എന്നീ ചിത്രങ്ങളിലാണ് എറ്റവും ഒടുവിലായി അഭിനയിച്ചത്.
തമിഴ്, മലയാളം, തെലുങ്ക് എന്നീ മൂന്ന് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധായകന്‍ ലോകേഷിന്റെ ശിഷ്യനാണ് വെങ്കി. സിമ്രാന്‍ ഗുപ്തയാണ് വിത്തൈക്കാരനില്‍ നായിക. ആനന്ദരാജ്, ജോണ്‍ വിജയ് എന്നിവരാണ് മറ്റ് താരങ്ങള്‍.യുവ കാര്‍ത്തിക് ആണ് ഛായാഗ്രഹണം. വൈറ്റ് കാര്‍പെറ്റിന്റെ ബാനറില്‍ കെ.വിജയ് പാണ്ഡി ആണ് നിര്‍മ്മാണം. എഡിറ്റര്‍ അരുള്‍ ഇ. സിദ്ധാര്‍ത്ഥ്, ആര്‍ട്ട് ജി. ദുരൈരാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്.എന്‍ അഷറഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഹക്കിം സുലൈമാന്‍, കോസ്റ്റ്യൂം കീര്‍ത്തിക ശേഖര്‍, പി.ആര്‍.ഒ പി.ശിവപ്രസാദ്.