Latest News

സിനിമാതാരം കിച്ചുവും റോഷ്‌നയും വിവാഹിതരായി; ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും

Malayalilife
topbanner
 സിനിമാതാരം കിച്ചുവും റോഷ്‌നയും വിവാഹിതരായി; ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും

കൊറോണക്കാലം സിനിമാമേഖലയില്‍ കല്യാണക്കാലമാണ്. നിരവധി വിവാഹങ്ങളും വിവാഹനിശ്ചയങ്ങളുമാണ് ഈ സമയത്ത് നടന്നത്. മുന്‍നിര നടിമാരുടെയും നടന്മാരുടെയും ഒക്ക വിവാഹം ആര്‍ഭാടപൂര്‍വ്വം നടന്നിരുന്നു. ഇപ്പോള്‍  മറ്റൊരു കല്യാണ വാര്‍ത്തയാണ് സിനിമാ ലോകത്ത് നിന്നും എത്തുന്നത്.  നടി റോഷ്‌ന ആന്‍ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരായിരിക്കയാണ്. 

നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ഇന്നലെ ആലുവ സെന്റ് ആന്‍സ് പള്ളിയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.വിവാഹ വാര്‍ത്ത റോഷ്ന തന്നെയാണ് പങ്കുവെച്ചത്.

വിവാഹത്തിന് റോസ് സില്‍ക്ക് നിറത്തിലുള്ള ഫ്രോക്കില്‍ അതിസുന്ദരിയായിട്ടാണ് റോഷ്ന എത്തിയത്. ആഷ് കളര്‍ സൂട്ടും കോട്ടും അണിഞ്ഞാണ് കിച്ചു എത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളും റോഷ്ന പങ്കുവെച്ചിട്ടുണ്ട്. നടി അനാര്‍ക്കലി മരിക്കാറും റോഷ്നയുടെ ബ്രൈഡല്‍ സ്‌ക്വാഡിലുണ്ടായിരുന്നു. ഇരുവര്‍ക്കും വിവാഹാശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സെപ്റ്റംബര്‍ അവസാനമാണ് റോഷ്നയുടേയും കിച്ചുവിന്റേയും വിവാഹനിശ്ചയം കഴിയുന്നത്.  മലപ്പുറം പെരുന്തല്‍മണ്ണ ഫാത്തിമാ മാതാ പളളിയില്‍ വച്ചാണ് ചടങ്ങ് നടന്നത്. 

ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകള്‍. അങ്കമാലി ഡയറീസ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.


 

Read more topics: # kichu tellus,# roshna ann roy,# marriage
kichu tellus roshna ann roy marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES