നടി കീര്‍ത്തി സുരേഷിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണ് 'സാനി കായിദം'. ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ഒരു പ്രതികാര കഥയാണ് ചിത്രം പറഞ്ഞത്. ഇപ്പോള്‍ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വ്യത്യസ്തമായ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്.
ഇപ്പോള്‍ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വ്യത്യസ്തമായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കീര്‍ത്തി. ഞാന്‍,എന്റെ വൃത്തികേടായ നഖങ്ങള്‍, ചെരുപ്പുകള്‍, മാറ്റഡോര്‍ വാന്‍, സുടലൈ, സങ്കിയ്യ. പിന്നെ പ്രതികാരം, കുറച്ച് ഇമോഷന്‍ ഇതെല്ലാം ചേര്‍ന്നതാണ് അരുണ്‍ മതേശ്വരന്റെ ചിത്രം. ഈ സ്പെഷ്യല്‍ ദിവസം പൊന്നിയെയും ടീമിനെയും ഓര്‍ക്കുന്നു. ചിത്രത്തിലെ ഷൂട്ടിംഗ് ദൃശ്യങ്ങളും. മേയ്ക്കപ്പ് രംഗങ്ങളും അടക്കമുളള വീഡിയോ പങ്കിട്ടു കീര്‍ത്തി.
സംവിധായകന്‍ സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സെല്‍വരാഘവന്റെ സഹോദരിയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിച്ചത്. സാനി കായിധം' ചിത്രത്തില്‍ സഹോദരനിലൂടെ പ്രതികാരം ചെയ്യുകയാണ് കീര്‍ത്തി സുരേഷിന്റെ കഥാപാത്രം പൊന്നി. സ്‌ക്രീന്‍ സീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിച്ചത്.
'സാനി കായിദം' ഒന്നാം വാര്‍ഷികത്തില്‍ സ്പെഷ്യല്‍ വീഡിയോയും ചിത്രങ്ങളും പങ്കുവച്ച് കീര്‍ത്തി