പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരുന്ന മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ 2 വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിരകള്‍ ഒരുമിച്ച് അണിനിരക്കുന്ന ചിത്രം കൂടിയാണിത്. സിനിമയിലെ നായികമാരില്‍ ഒരാളായ തൃഷ അവതരിപ്പിച്ച കുന്ദവൈയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നത് യുവനടിയായിരുന്ന നിലാ ആണ്. മലയാളം സിനിമ- സീരിയല്‍ നടി കന്യയുടെ മകള്‍ നില.
കുന്ദവൈയുടെ ചെറുപ്പം എന്ന അടിക്കുറിപ്പില്‍ കന്യ തന്നെയാണ് മകള്‍ നിലയുടെ ചിത്രം പങ്കുവച്ചത്. ജൂനിയര്‍ കുന്ദവൈയായുള്ള നിലയുടെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്. ഭാവിയിലെ തൃഷ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. ചിത്രത്തില്‍ ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയുടെ ചെറുപ്പകാലം അവതരിപ്പിച്ച സാറ അര്‍ജുന്‍ മലയാളികള്‍ക്ക് ഏറെ പരിചിതയാണ്. ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ വിക്രമിന്റെ മകളായി തിളങ്ങിയ സാറ ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.