ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ അല്പം പ്രയാസപ്പെടുകയാണ്: കനിഹ

Malayalilife
topbanner
ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ അല്പം പ്രയാസപ്പെടുകയാണ്: കനിഹ

ലോക്ക് ഡൗണ്‍ ദിനങ്ങളിൽ വീടുകളിൽ കഴിയുകയാണ് ഏവരും. വീട്ടിൽ നിന്നും  10 ദിവസങ്ങള്‍ക്കു ശേഷം ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം ഇപ്പോൾ പങ്കുവയ്ക്കുകയാണ് നടി കനിഹ. അവശ്യസാധനങ്ങള്‍ വാങ്ങിക്കാനായി കാറില്‍ പുറത്തിറങ്ങിയതാണെന്നും വിജനമായ റോഡ് കണ്ട് സത്യത്തില്‍ കരഞ്ഞുപോയെന്നും താരം പറയുന്നു.ഹൃദയഭേദകമായ  കാണികളുടെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

.'പത്തു ദിവസമായി വീടിനകത്തു തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. അതിനു ശേഷം ഇന്നിപ്പോള്‍ ആദ്യമായി അവശ്യസാധനങ്ങള്‍ മേടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച്ചകള്‍...

ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ അല്പം പ്രയാസപ്പെടുകയാണ്. വിജനമായ റോഡില്‍ കൂടി വണ്ടിയോടിച്ചു പോയപ്പോള്‍ സത്യത്തില്‍ ഞാന്‍ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല.

നമ്മള്‍ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. നമ്മുടെ കൊച്ചു കുഞ്ഞുങ്ങളടക്കം. പുറത്തു പോയി ഇഷ്ടം പോലെ കളിച്ചിരുന്ന അവര്‍ക്ക് വീട്ടില്‍ അടച്ചു പൂട്ടിയിരിക്കേണ്ടി വരുന്നതിന്റെ ഗൗരവം ചിലപ്പോള്‍ മനസ്സിലായില്ലെന്നിരിക്കാം. നമ്മുടെ യാന്ത്രിക ജീവിതത്തിനും ഒരു ഫുള്‍സ്റ്റോപ്. വന്നുപെട്ടിരിക്കുന്നു. നമ്മളില്‍ പലര്‍ക്കും ഇപ്പോള്‍ വേതനം പോലുമില്ല. ഇതുവരെയായി സമ്ബാദിച്ചതു കൊണ്ട് കഴിയുകയാണ്. ഇനി ഇത് എത്ര നാള്‍ തുടരേണ്ടി വരുമെന്നും അറിയില്ല. പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്.'

ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക് ഡൗണ്‍ തുടരുമെന്നും അതിനു ശേഷം വാഹനഗതാഗതകാര്യങ്ങളില്‍ കര്ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

kaniha shared a experience through instagram

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES